സൻആ: അഞ്ചുവർഷത്തിലേറെയായി യമനിലെ ഹൂതി വിമതരുമായി പോരാടുന്ന സൗദി-യു.എ.ഇ സഖ്യ സേന ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാ പിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ച 12ന് ഇത് പ്രാബല്യത്തിൽ വരുമെന്ന് സൈനിക വക്താവ് കേണൽ തുർക്കി അൽ മൽക്കി അ റിയിച്ചതായി സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ രണ്ടാഴ്ച നീണ്ടുനിൽക്കും.
യമനിൽ കൊറോണ വ്യ ാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. സംഘർഷത്തിന് പരിഹാരം കാണാൻ യു.എൻ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഹൂതികൾക്ക് അവസരം നൽകും. അതേസമയം, ഹൂതികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നുമാത്രമല്ല, വെടിനിർത്തൽ പ്രഖ്യാപനം വന്ന ശേഷവും ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
വ്യോമ, കര, നാവിക പോരാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യമൻ സർക്കാറിനും സൗദി-യു.എ.ഇ സൈനിക സഖ്യത്തിനും ഹൂതികൾക്കും കഴിഞ്ഞയാഴ്ച യു.എൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് വെടിനിർത്തൽ പ്രഖ്യാപനം. വൈറസിനെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ വെടിനിർത്തൽ വേണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവശ്യം. 11 രാജ്യങ്ങളിൽ സംഘർഷത്തിലേർപ്പെട്ട കക്ഷികൾ ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചതായി യു.എൻ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. ദേശീയതയോ വംശീയതയോ വിഭാഗീയതയോ ഇല്ലാതെ ലോകം ഒരു പൊതുശത്രുവിനെ അഭിമുഖീകരിക്കുകയാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
2014 അവസാനം സർക്കാറിനെ വിമതർ അട്ടിമറിച്ചതുമുതൽ യമൻ സംഘർഷഭൂമിയാണ്. ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്ത് കടുത്ത പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 270ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.