ന്യൂയോർക്ക്: സൂയസ് കനാലിലെ തടസം ആഗോള വ്യവസായരംഗത്ത് പുതിയ പ്രതിസന്ധിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കാറുകളിൽ തുടങ്ങി മൃഗങ്ങൾ വരെ സൂയസിന്‍റെ ഇരു ഭാഗത്തുമായി കാത്തുനിൽക്കുന്ന കപ്പലുകളിലുണ്ട്. ചരക്കുകളുമായി കപ്പലുകൾക്ക് അനന്തമായി കാത്തുനിൽക്കാനാവില്ല. ഇനിയുള്ള വഴി ഗുഡ്ഹോപ് മുനമ്പ് ചുറ്റി ആഫ്രിക്ക വഴി പോവുകയെന്നതാണ്. പക്ഷേ ആ പാതയിൽ കപ്പലുകളെ കാത്ത് അപകടം പതിയിരിക്കുന്നുണ്ട്.
കടൽകൊള്ളക്കാർ താവളമുറപ്പിച്ചിരിക്കുന്ന മേഖലകളിൽ കൂടിയാണ് കപ്പലുകൾക്ക് പോകേണ്ട ബദൽപാത കടന്നു പോകുന്നത്. കഴിഞ്ഞ വർഷവും ഇവിടെ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ചുരുക്കത്തിൽ അത്ര എളുപ്പമല്ല മേഖലയിലൂടെയുള്ള കപ്പലുകളുടെ യാത്ര. ബദൽപാതയിലൂടെ യാത്ര ചെയ്യാൻ യു.എസ് നാവികസേനയുടെ സഹായം പല കപ്പലുകളും തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സഹായം തേടി കപ്പലുകൾ സമീപിച്ച വിവരം യു.എസ് നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെന്തെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല. കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധകപ്പൽ വേണമെന്നാണ് ഹോങ്കോങ്ങിൽ നിന്നുള്ള കപ്പലുകളുടെ ആവശ്യം. ഒരു ഭാഗത്ത് സൂയസ് കനാലിലെ അപകടം മറുഭാഗത്ത് കടൽകൊള്ളക്കാരുടെ ഭീഷണി. ശരിക്കും ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെയാണ് കപ്പലുകളുടെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.