പാരീസ്: ഒരു വീടിന്റെ സ്വീകരണ മുറിയിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ള ദിനോസറിന്റെ അസ്ഥികൂടം പാരീസിൽ ലേലത്തിനെത്തും.
400,000 മുതൽ 500,000 യൂറോയ്‌ക്ക് അസ്ഥികൂടം ലേലത്തിൽ വെക്കുമെന്ന് ലേല കമ്പനിയായ ഗിക്വല്ലോ പറഞ്ഞു. ഭീമാകാരമായ ഫോസിലുകളുടെ അസ്ഥികൂടങ്ങളാണ് നേരത്തേ ലേലത്തിൽ പോയത്. ഫോസിലൈസ് ചെയ്ത ഇഗ്വാനോഡോൺ അസ്ഥികൂടത്തിന് വെറും 1.3 മീറ്റർ ഉയരവും മൂന്ന് മീറ്റർ (9.8 അടി) നീളവുമാണുള്ളത്.
2019 ൽ യു.എസിലെ കൊളറാഡോയിൽ സ്വകാര്യ ഭൂമിയിൽ റോഡ് നിർമിക്കുന്നതിനിടെയാണ് ഈ ദിനോസർ അവശിഷ്ടം കണ്ടെത്തിയത്. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടമാണിതെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ 20നാണ് അസ്ഥികൂടം ലേലം ചെയ്യുക. 2020ൽ, ഇതേ ലേലകമ്പനി 3.5 മീറ്റർ (11 അടി) ഉയരവും 10 മീറ്റർ നീളവുമുള്ള ദിനോസർ അസ്ഥികൂടം 30ലക്ഷം യൂറോക്കാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.