ബർഗർ കഴിക്കാനെത്തിയവർ ബോർഡ്​ കണ്ട്​ ഞെട്ടി; ​'ഞങ്ങൾ രാജിവെച്ചു, ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കണം'

വാഷിങ്​ടൺ: യു.എസിലെ തൊഴിൽ വിപണി പുതിയ പ്രതിസന്ധിയിലേക്ക്​ നീങ്ങുന്നുവെന്ന സൂചന നൽകി ബർഗർ കിങ്ങിലും കൂട്ടരാജി. തൊഴിലാളികൾക്കുള്ള ക്ഷേ​മ പദ്ധതികളിൽ അതൃപ്​തിയറിയിച്ചാണ്​ ബർഗർ കിങ്ങിന്‍റെ ഒരു റസ്റ്ററന്‍റിലെ മുഴുവൻ ജീവനക്കാരും രാജിവെച്ചത്​. യു.എസിലെ നിരവധി കമ്പനികളിൽ സമാന രീതിയിലുള്ള രാജിയുണ്ടായിരുന്നു. 'ഞങ്ങൾ എല്ലാവരും രാജിവെച്ചു, ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കണം' എന്ന ബോർഡ്​ റസ്റ്ററന്‍റിന്​ മുന്നിൽ സ്ഥാപിച്ചാണ്​ ജീവനക്കാരുടെ രാജി.


ബർഗർ കിങ്ങിന്‍റെ ലിൻകോളിൻ ബ്രാഞ്ചിലെ മുൻ മാനേജർ റാഷേൽ ഫ്ലോറസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ രാജി​ വിവരം പുറത്തറിഞ്ഞത്​​. ഫ്ലോറസും എട്ട്​ ജീവനക്കാരുമാണ്​ റസ്റ്ററന്‍റിൽ നിന്നും രാജി പ്രഖ്യാപിച്ചത്​. ജനുവരിയിലാണ്​ റസ്റ്ററന്‍റിലെ ജനറൽ മാനേജറായി ഫ്ലോറസ്​ ചുമതലയേറ്റത്​. മോശം തൊഴിൽ സാഹചര്യമാണ്​ രാജിയിലേക്ക്​ നയിച്ചതെന്ന്​ ഫ്ലോറസ്​ പറഞ്ഞു.

അടുക്കളയിലെ ജീവനക്കാർക്ക്​ ആഴ്ചകളായി എ.സി സംവിധാനമുണ്ടായിരുന്നില്ല. ഇതുമൂലം അടുക്കളയിലെ താപനില വലിയ രീതിയിൽ ഉയർന്നിരുന്നു. റസ്റ്ററന്‍റ്​ ഉടമയോട്​ നിരവധി തവണ ഇതേക്കുറിച്ച്​ പരാതി ഉന്നയിച്ചുവെങ്കിലും പരിഹരിച്ചില്ല. ആഴ്ചയിൽ 50 മുതൽ 60 മണിക്കൂർ വരെ തനിക്ക്​ ​ജോലിയെടുക്കേണ്ടി വന്നിരുന്നുവെന്നും ഫ്ലോറസ്​ ഫേസ്​ബുക്കിൽ കുറിച്ചു. 

Tags:    
News Summary - 'Sorry For the Inconvenience': Entire Staff of Burger King Joint Quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.