മാർപ്പാപ്പയുടെ സന്ദർശന തലേന്ന് ദക്ഷിണ സുഡാനിൽ 27 പേർ കൊല്ലപ്പെട്ടു

ജുബ: സമാധാന ശ്രമങ്ങൾക്കായി പോപ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്നതിന്റെ തലേദിവസം ദക്ഷിണ സുഡാനിൽ 27 പേർ കൊല്ലപ്പെട്ടു. കാലികളെ മേയ്ക്കുന്നവരും സായുധ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 2011ൽ സുഡാനിൽനിന്ന് സ്വതന്ത്രമായതിന് ശേഷം ആഭ്യന്തര യുദ്ധത്തിൽ ദക്ഷിണ സുഡാനിൽ 3,80,000 പേരാണ് മരിച്ചത്. ആഭ്യന്തര യുദ്ധം 2018ൽ ഔദ്യോഗികമായി അവസാനിച്ചെങ്കിലും സായുധരായ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പതിവാണ്.മൂന്നുദിവസത്തെ സന്ദർശനത്തിൽ വിവിധ വിഭാഗങ്ങളുമായി മാർപാപ്പ സംസാരിക്കും. 

Tags:    
News Summary - South Sudan violence kills 27 on eve of pope’s visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.