ഗ്വാട്ടമാല സിറ്റി: ഇറ്റ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഗ്വാട്ടമാലയിൽ മണ്ണിടിഞ്ഞ് 50ഓളം പേർ മരിച്ചു.
ഇതിൽ പകുതി പേരും ഒരു പട്ടണത്തിലാണ് മരിച്ചതെന്ന് പ്രസിഡൻറ് അലജാൻഡ്രോ ജിയാമ്മെറ്റായ് അറിയിച്ചു. ഇവിടെ 20ഓളം വീടുകൾക്കു മുകളിലേക്ക് മലയിടിയുകയായിരുന്നു.
അയൽരാജ്യമായ നികരാഗ്വയിലും ഹോണ്ടുറസിലും ഇറ്റ ദുരിതം വിതച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.