മ്യാന്മറിൽ വൻ ഭൂചലനം, രണ്ടുതവണ കുലുങ്ങി; ബാങ്കോക്കും വിറച്ചു, കെട്ടിടങ്ങൾ നിലംപൊത്തി, പാലം തകർന്നു

മ്യാന്മറിൽ വൻ ഭൂചലനം, രണ്ടുതവണ കുലുങ്ങി; ബാങ്കോക്കും വിറച്ചു, കെട്ടിടങ്ങൾ നിലംപൊത്തി, പാലം തകർന്നു

ബാങ്കോക്ക്: മ്യാൻമറിൽ ശക്തമായ ഇരട്ടഭൂചലനം. രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തത്. മ്യാൻമറിലെ സാഗൈങ്ങിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും വടക്കൻ നഗരമായ ചിയാങ് മായിലും ഭൂചലനം അനുഭവപ്പെട്ടു. ഇരു രാജ്യങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ബാങ്കോക്കിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതും മ്യാൻമറിലെ അവയെയും സാഗയിംഗ് മേഖലകളെയും ബന്ധിപ്പിക്കുന്ന ഐക്കണിക് അവ പാലം വീഴുന്നതും മറ്റൊരു ക്ലിപ്പിൽ കാണാം.

എന്നാൽ ആളപായമോ നാശനഷ്ടങ്ങളുടെ കണക്കുകളോ പുറത്തുവന്നിട്ടില്ല. 





Tags:    
News Summary - Strong Earthquake Strikes Myanmar, Tremors Felt As Far As Bangkok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.