മുന്നൂറോളം വിദ്യാർഥികളുടെ വിസ റദ്ദാക്കി യു.എസ്, വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് വിസ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

മുന്നൂറോളം വിദ്യാർഥികളുടെ വിസ റദ്ദാക്കി യു.എസ്, വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് വിസ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: മുന്നൂറോളം വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ അമേരിക്കയുടെ നടപടിയിൽ പരിഭ്രാന്തരായി ഇന്ത്യക്കാരടക്കം നിരവധി വിദേശ വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികളുടെ വിസയും വരും ദിവസങ്ങളിൽ റദ്ദു ചെയ്യുമെന്ന് യു. എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ അറിയിച്ചു.

ക്യാമ്പസ് പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർതഥികളെ ലക്ഷ്യമിട്ടാണ് നടപടി. പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുത്തവർക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രതിഷേധ പോസ്റ്റുകളിൽ ലൈക്കു ചെയ്തവർക്കും ഷെയർ ചെയ്തവർക്കും വിസ റദ്ദാക്കൽ നടപടി നേരിടേണ്ടി വരുന്നുണ്ട്. വിസ റദ്ദാക്കലിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - US cancelled 300 student visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.