അഫ്ഗാനിസ്താനിൽ ഭൂചലനം; ഡൽഹിയിലും നോയിഡയിലും ജമ്മുകശ്മീരിലും പ്രകമ്പനം

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അഫ്ഗാൻ-താജിക്കിസ്താൻ അതിർത്തിയിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ ​പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഡൽഹി, നോയിഡ, ജമ്മുകശ്മീർ തുടങ്ങിയ സ്ഥലങ്ങളിലാണ് അഫ്ഗാൻ ഭൂചലനത്തെ തുടർന്ന് പ്രകമ്പനമുണ്ടായത്.

20 സെക്കൻഡ് നേര​ത്തേക്ക് ചെറിയ ഭൂചലനമുണ്ടായെന്ന് നോയിഡ നിവസികൾ ട്വീറ്റ് ചെയ്തു. ​'ആദ്യം തനിക്ക് തലചുറ്റുകയാണെന്നാണ് തോന്നിയത്. അപ്പോൾ ഞാൻ കണ്ണുകളടച്ചു. പിന്നീട് ഫാനിലേക്ക് ​നോക്കിയപ്പോഴാണ് ഭൂചലനമാണെന്ന് മനസിലായത്'. ശക്തമായ പ്രകമ്പനം 30 സെക്കൻഡ് വരെ നീണ്ടുനിന്നുവെന്ന് നോയിഡ സ്വദേശി ശശാങ്ക് സിങ് ട്വീറ്റ് ചെയ്തു.

നാഷണൽ സീസ്മോളജി സെന്ററിന്റെ ട്വീറ്റ് പ്രകാരം അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തിയിൽ ഭൂമിയിൽ 181 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, നാശനഷ്ടവും പരിക്കും മരണവും ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Tags:    
News Summary - Strong Tremors Felt In Delhi, Noida, J&K After Earthquake In Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.