representational image

സ്രാവ് ആക്രമണത്തിൽ പകച്ച് സിഡ്നി, ബീച്ചുകൾ അടച്ചുപൂട്ടി

സിഡ്നി: സ്രാവിന്‍റെ ആക്രമണത്തെ തുടർന്ന് നീന്തൽക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിഡ്നിയിലെ ബീച്ചുകളിൽ സന്ദർശന വിലക്ക്. സിഡ്‌നിയിലെ ഐക്കണിക് ബോണ്ടി, ബ്രോന്‍റെ ഉൾപ്പെടെ നിരവധി ബീച്ചുകളാണ് വ്യാഴാഴ്ച അടച്ചുപൂട്ടിയത്. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ ജനങ്ങളോട് ബീച്ചിൽ ഇറങ്ങരുതെന്നും നീന്തൽ മത്സരങ്ങൾ ഉൾപ്പടെയുള്ളവ മാറ്റിവെക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ആസ്‌ട്രേലിയയിൽ നിന്ന് 20 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ബേ ബീച്ചിൽ നീന്തികൊണ്ടിരുന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. ആക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

സ്രാവുകളെ ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ഡ്രം ലൈനുകൾ ആക്രമണ സ്ഥലത്തിന് സമീപം അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. സ്രാവിന്‍റെ സാന്നിധ്യം ഇപ്പോഴും പ്രദേശത്തുണ്ടോയെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

തീരപ്രദേശം തങ്ങളുടെ വീട്ടുമുറ്റം പോലെയാണെന്നും അവിടെ സ്രാവിന്‍റെ ആക്രമണമുണ്ടായത് പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും ലിറ്റിൽ ബേ ഉൾപ്പെടുന്ന റാൻഡ്‌വിക്ക് കൗൺസിലിന്‍റെ മേയർ ഡിലൻ പാർക്കർ മാധ്യമങ്ങളോട് പറഞ്ഞു.

60 വർഷങ്ങൾക്കിടെ ആദ്യമായാണ് സ്രാവിന്‍റെ ആക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുന്നതും നഗരത്തിലെ പ്രധാന ബീച്ചുകൾ അടച്ചുപൂട്ടുന്നതും

Tags:    
News Summary - Sydney Beaches Close After First Fatal Shark Attack In 60 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.