Kamala Haris

സ്ഥാനാർഥി കമലയെന്ന്ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗികമായി തെരഞ്ഞെടുത്തു. പ്രധാന രാഷ്ട്രീയ പാർട്ടിയിൽനിന്ന് നാമനിർദേശം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് കമല. അഞ്ച് ദിവസത്തെ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ഡെമോക്രാറ്റിക് ദേശീയ കൺവെൻഷൻ പ്രതിനിധികൾ കമലയുടെ നാമനിർദേശം ഉറപ്പിച്ചത്.

99 ശതമാനം ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളുടെയും വോട്ട് അവർക്ക് ലഭിച്ചു. ആഗസ്റ്റ് ഒമ്പത് മുതൽ 22 വരെ ഷികാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ നാമനിർദേശം കമല ഔദ്യോഗികമായി സ്വീകരിക്കും. നവംബറിൽ അഞ്ചിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയാണ് 59കാരിയായ കമല നേരിടുക.

അതിനിടെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസ് മിന്നെസൊട്ട ഗവർണർ ടിം വാൽസിനെ തിരഞ്ഞെടുത്തു. നിരവധി പേരുടെ പട്ടികയിൽനിന്നാണ് ടിം വാൽസിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ പേര് കമല ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. 12 വർഷത്തോളം യു.എസ് പാർലമെന്റംഗമായിരുന്നു ടിം. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവം സ്വതന്ത്രരും യാഥാസ്ഥിതികരുമായ വോട്ടർമാരെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു ധനസമാഹരണ പരിപാടിക്കിടെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ‘വിചിത്രൻ’ എന്ന് വിശേഷിപ്പിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - The Democratic Party confirmed that the candidate is Kamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.