കടൽക്കൊള്ളക്കാരെ വിചാരണക്കായി ഇന്ത്യയിലെത്തിച്ചു

മൊഗാദിശു: പിടികൂടിയ 35 സോമാലിയൻ കടൽക്കൊള്ളക്കാരെ വിചാരണക്കായി ഇന്ത്യ മുംബൈയിലേക്ക് കൊണ്ടുവന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഐ.എൻ.എസ് കൊൽക്കത്ത യുദ്ധക്കപ്പൽ ശനിയാഴ്ച പുലർച്ചയാണ് മുംബൈയിൽ എത്തിയത്.

സോമാലിയൻ തീരത്തുനിന്ന് 260 നോട്ടിക്കൽ മൈൽ (480 കിലോമീറ്റർ) അകലെ മാർച്ച് 17നാണ് ഇന്ത്യൻ നാവിക കമാൻഡോകൾ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് 17 ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

പത്തുവർഷത്തിനിടെ ആദ്യമായാണ് കടൽക്കൊള്ളക്കാരെ പിടികൂടി വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 

Tags:    
News Summary - The pirates were brought to India for trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.