ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിനെതിരെ ലോകമെമ്പാടും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആളുകൾ വിവിധ രീതിയിൽ പ്രതിഷേധം തീർക്കുേമ്പാൾ ഗസ്സയിൽനിന്നുള്ള 12കാരൻ തങ്കളുടെ ദുരവസ്ഥ വിശദീകരിച്ച് റാപ്പ് സംഗീതവുമായി രംഗത്തെത്തി. അബ്ദുൽ റഹ്മാൻ അൽ-ശാന്തിയാണ് സ്വന്തം നാടിെൻറ അവസ്ഥ സംഗീതത്തിലൂടെ ലോകത്തെ അറിയിക്കുന്നത്.
ഇസ്രായേലിെൻറ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ പശ്ചാത്തലമാക്കിയാണ് ഇൗ ബാലൻ റാപ്പ് ആലപിക്കുന്നത്. 'എെൻറ വീടായ ഗസ്സ കഴിഞ്ഞ ആഴ്ച വളരെ ബുദ്ധിമുട്ടുകയാണ്. ഫലസ്തീനിലെ അവസ്ഥയെക്കുറിച്ച് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംഗീതമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും സുരക്ഷിതരായി തുടരുക. ഞങ്ങൾക്ക് വേണ്ടത് സമാധാനം മാത്രമാണ്' എന്ന കുറിപ്പോടെയാണ് അബ്ദുൽ റഹ്മാൻ വിഡിയോ പങ്കുവെച്ചത്.
'ഫലസ്തീൻ പതിറ്റാണ്ടുകളായി അധിനിവേശത്തിെൻറ ഇരയാണ്. പക്ഷെ, ഇത് നൂറ്റാണ്ടുകളായി ഞങ്ങളുടെ ഭവനമാണ്. തലമുറകളായി ഞങ്ങളുടെയെല്ലാം കുടുംബങ്ങളുടെ ഒാർമകൾ കൂടിയാണിത്' എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. 'ഞങ്ങളുടെ കുഞ്ഞുസഹോദരിമാരെ നോക്കൂ, ഇത് അവർ അർഹിച്ചതാണോ? തന്നോട് സമാനത പുലർത്താത്ത ഒരു ലോകത്താണ് അവൾ വളർന്നത്. അവൾ ഇവിടെ പിറന്നതിനാൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത്' ^അബ്ദുൽ റഹ്മാെൻറ മൂർച്ചയുള്ള വാക്കുകൾ തുടരുന്നു.
കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ മൂന്ന് മില്യണിനടുത്ത് ആളുകളാണ് കണ്ടത്. നടൻ ടൈറസ് ഗിബ്സൺ, ഗ്രാമി നേടിയ സംഗീത നിർമാതാവ് ഡിജെ ഖാലിദ് എന്നിവരടക്കം അബ്ദുൽ റഹ്മാെൻറ ശക്തമായ റാപ്പിനെ പ്രശംസിച്ചു. 'യുവ ഗായകനെ അനുഗ്രഹിക്കൂ. ലോകത്തിനും ഐക്യത്തിനും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഫലസ്തീെൻറ സമാധാനത്തിനും സ്നേഹത്തിനുമായി പ്രാർത്ഥിക്കുന്നു. സ്നേഹമാണ് ഉത്തരം' -വിഡിയോ പങ്കുവെച്ച് ഖാലിദ് കുറിച്ചു.
കഴിഞ്ഞ വർഷവും തെൻറ റാപ്പ് വീഡിയോകളിലൂടെ അബ്ദുൽ റഹ്മാൻ ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗസ്സ സിറ്റിയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളിലാണ് കുട്ടിയുടെ പഠനം. ഓൺലൈനിൽ സംഗീതം ശ്രവിച്ചാണ് ഇംഗ്ലീഷ് സ്വായത്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.