ഇന്ത്യയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഇമ്രാൻ പറഞ്ഞു. പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഭിപ്രായപ്രകടനം. 'ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. യു.എസ്, ആസ്ത്രേലിയ, ജപ്പാൻ എന്നിവർക്കൊപ്പം ചതുർരാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ അംഗവുമാണ്. എന്നാൽ, അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം വകവെക്കാതെ റഷ്യയിൽനിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. അവരുടെ നയങ്ങൾ ജനക്ഷേമം മുന്നിൽകണ്ടുള്ളതാണ്. താനും ജനക്ഷേമം മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്. ആരുടെ മുന്നിലും തലകുനിക്കില്ല -ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം,
പാകിസ്താനിൽ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാൻഖാനോട് രാജിവെക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.