ന്യൂയോർക്ക് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ന്യൂയോർക്കിൽ അണിനിരന്നത് ആയിരങ്ങൾ. ഫലസ്തീനിനെതിരെ നടക്കുന്നത് ഭീകരാക്രമണമാണ്.
Happening now in NYC ~ 1000s gather in support of #FreePalestine ~ Stop the killing, stop the hate, Israel is an apartheid state pic.twitter.com/gFidh2wpyN
— South Asia Solidarity Initiative (@SASIinNYC) May 11, 2021
ഇസ്രായേൽ വർണവെറിയൻ രാജ്യമാണെന്നും പ്രതിഷേധത്തിന് അണിനിരന്ന ആയിരങ്ങൾ വിളിച്ചു പറഞ്ഞു.
അമേരിക്കയിലെ ഇസ്രായേൽ കോൺസുലേറ്റിന് മുമ്പിലും പ്രതിഷേധം അരങ്ങേറി. അതിനിടെ ഇസ്രായേലിനെ പിന്തുണക്കുന്നവർ കൂടി രംഗത്തെത്തിയതോടെ നേരിയ സംഘർഷത്തിന് വഴിവെച്ചു.
Today, New York City marched for Palestine. It was a gigantic march, extending down 42nd street, with thousands chanting for a Free Palestine. I'll share photos and videos in this thread.
— Andy Ratto (@andyratto) May 12, 2021
Main organizers included @Ny4Palestine @WOLPalestine @AlAwda @SamidounPP
#FreePalestine pic.twitter.com/UXfS5f0275
കഴിഞ്ഞദിവസം ഗസ്സയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 12 കുട്ടികളുൾപെടെ 42 പേരാണ് മരിച്ചത്. 250 പേർക്ക് പരിക്കേറ്റു. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർന്നു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്.
boosting this video https://t.co/Gg0SZygCgw
— Andy Ratto (@andyratto) May 12, 2021
സമാനമായി, ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രായേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.
ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ് തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചാണ് പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്. പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. തിങ്കളാഴ്ച ഹമാസ് ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു. മസ്ജിദുൽ അഖ്സയിലെ പൊലീസ് സാന്നിധ്യം അവസാനിപ്പിച്ചില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സമയം അവസാനിച്ചിട്ടും പൊലീസ് നടപടികൾ അവസാനികാതെ വന്നതോടെ ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.