ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ അമേരിക്കയിലെ ബ്രൂക്ക്‌ലിനില്‍ കൂറ്റന്‍ പ്രതിഷേധ റാലി. ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ അണി നിരന്നു.
ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ബേ റിഡ്ജില്‍ നടന്ന റാലിയില്‍ ജനം ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന റാലി മണിക്കൂറുകളോളം തുടര്‍ന്നു. ബ്രൂക്ക്‌ലിന്‍ റോഡുകളിലെ ലൈറ്റ് പോസ്റ്റുകളില്‍ കയറി യുവാക്കള്‍ ഫലസ്തീന്‍ പതാക വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ഹമാസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന പേരില്‍ ഫലസ്തീനില്‍ കുരുതി തുടരുന്ന ഇസ്രായേലിന് പിന്തുണ നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് പിന്തുണ നല്‍കിയത്.
അതേസമയം, തുടര്‍ച്ചയായ ഏഴാം ദിവസവും ഗസ്സയില്‍ ഇസ്രായേല്‍ ബോംബുവര്‍ഷിക്കുന്നത് തുടരുകയാണ്. 41 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 150 പേര്‍ ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.