ന്യൂയോർക്: വൈറ്റ് ഹൗസിൽനിന്ന് പുറത്തുപോയ ശേഷവും രഹസ്യ രേഖ കൈവശംവെച്ചെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിക്കുന്ന ശബ്ദരേഖ യു.എസ് മാധ്യമങ്ങൾ പുറത്തുവിട്ടു. ചില പേപ്പറുകൾ പരിശോധിച്ച് ‘ഇത് തികച്ചും രഹസ്യമാണ്’ എന്ന് ട്രംപ് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.
ട്രംപിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിന്റെ ഓർമക്കുറിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ട്രംപും തമ്മിൽ ന്യൂജഴ്സിയിലെ ഗോൾഫ് ക്ലബിൽ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് ഈ സംഭാഷണം നടന്നതെന്ന് പറയുന്നു.
ഇതാണ് പേപ്പറുകൾ എന്ന് ട്രംപ് സംഭാഷണത്തിൽ പറയുന്നുണ്ട്. ഇറാനെക്കുറിച്ചുള്ള ഒരു രേഖ പരാമർശിച്ച്, ‘അങ്ങേയറ്റം രഹസ്യമായത്’ എന്നും ട്രംപ് പറയുന്നു. ‘‘സൈന്യമാണ് ഇത് ചെയ്തത്. അവർ എനിക്ക് തന്നു. പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് അത് പരസ്യമാക്കാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. പക്ഷേ, ഇത് ഇപ്പോഴും ഒരു പരമരഹസ്യമാണ്’’ -ശബ്ദരേഖയിൽ ട്രംപ് പറയുന്നു.
രഹസ്യ രേഖകൾ കൈവശംവെച്ചതിന് ട്രംപിനെതിരെ കുറ്റം ചുമത്തിയ സമയത്ത് ഫെഡറൽ പ്രോസിക്യൂട്ടർമാർ സൂചിപ്പിച്ച ശബ്ദരേഖ തന്നെയാണ് ഇതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.