ഇസ്താംബുൾ: യുക്രെയ്നിന്റെ നാറ്റോ പ്രവേശനത്തെ പിന്തുണച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യുദ്ധക്കെടുതി നേരിടുന്ന രാജ്യം നാറ്റോ അംഗത്വം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുർക്കിയ സന്ദർശനത്തിനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഉർദുഗാന്റെ പ്രഖ്യാപനം.
റഷ്യയുമായുള്ള യുദ്ധം അവസാനിക്കുമ്പോൾ നാറ്റോ അംഗത്വം ലഭിക്കുന്നതിന് പിന്തുണ തേടി യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് സെലൻസ്കി തുർക്കിയയിൽ എത്തിയത്. അടുത്തയാഴ്ച ലിത്വാനിയയിൽ ചേരുന്ന നാറ്റോ നേതാക്കളുടെ യോഗം യുക്രെയ്ന് അംഗത്വം നൽകണമെന്ന ആവശ്യത്തിന് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി കരാർ ദീർഘിപ്പിക്കുന്നതിന് തുർക്കിയ ശ്രമം നടത്തിവരുകയാണെന്നും ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.