തുർക്കിയും നിലപാട് വ്യക്തമാക്കി; യുക്രെയ്നിൽ അധിനിവേശം തന്നെ

അങ്കാറ: യുക്രെയ്നിൽ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയെന്ന് തുർക്കി. നാറ്റോ അംഗമെങ്കിലും റഷ്യ​യോടും യുക്രെയിനോടും നല്ല ബന്ധം സൂക്ഷിക്കുന്ന  തുർക്കിയുടെ നിലപാടുമാറ്റം റഷ്യക്ക് തിരിച്ചടിയാണ്.

മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫോറസ് കടലിടുക്കിന്റെ നിയന്ത്രണം തുർക്കിക്കാണ്. റഷ്യൻ പടക്കപ്പലുകൾ ഇതിലൂടെ കടന്നുപോകുന്നതിനെ വിലക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നെങ്കിലും തുർക്കി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. റഷ്യയുടെ ആക്രമണത്തെ ആദ്യ ദിനങ്ങളിൽ എതിർക്കാതിരുന്ന തുർക്കി 'യുദ്ധം' എന്ന് വിശേഷിപ്പിക്കാൻ ഇപ്പോഴാണ് തയാറായത്.  

Tags:    
News Summary - turkey took a stand on russian invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.