രണ്ട് തവണ ഇംപീച്ച്മെന്റ് നേരിട്ടു, ഇപ്പോൾ ക്രിമിനൽ കേസും; ട്രംപിന് ഇനി മത്സരിക്കാനാകുമോ?

ന്യൂയോർക്: വിവാഹേതര ബന്ധം മറച്ചുവെക്കാൻ അശ്ലീല ചിത്ര നടിക്ക് പണം നൽകിയ കേസ് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങു​ന്നതിനിടെയാണ് അറസ്റ്റിന് വഴി തുറന്ന് മൻഹാട്ടൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 30 ഓളം കുറ്റങ്ങൾ ട്രംപിന്റെ പേരിലുണ്ടെന്നാണ് സൂചന. കുറ്റം ചുമത്തിയതോടെ ട്രംപിന്റെ സ്ഥാനാർഥിത്വം എന്താകുമെന്നാണ് ഉയരുന്ന ചോദ്യം.

ട്രംപിന് ഇനി മത്സരിക്കാൻ കഴിയുമോ?

ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അത് അയോഗ്യതയാകില്ലെന്നാണ് ന്യൂയോർക് ലോ സ്കൂൾ പ്രഫസർ അന്ന ജി. കൊമിൻസ്കി പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നിലവിൽ നിരവധി ഭരണഘടനപരമായ ചില ഘടകങ്ങളു​ണ്ട്. തീർപ്പുകൽപ്പിക്കാത്ത കുറ്റാരോപണം അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടാൽ പോലും ഭരണഘടനയിൽ വ്യക്തമായ വിലക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതായത് മത്സരിക്കുന്നതിൽ നിന്ന് ട്രംപിനെ തടയാൻ ഇതുകൊണ്ടൊന്നും സാധിക്കില്ല. പ്രസിഡന്റായി മത്സരിക്കാൻ മൂന്നു കാര്യങ്ങൾ പ്രധാനമാണ്. അതായത് യു.എസിൽ ജനിച്ച് പൗരത്വം നേടിയ ആളായിരിക്കണം. 35 വയസ് പൂർത്തിയായിരിക്കണം. ചുരുങ്ങിയത് 14 വർ​ഷമെങ്കിലും യു.എസിൽ താമസിക്കണം.

പ്രസിഡന്റ് കുറ്റം ചുമത്തുന്നതിൽ നിന്നോ ശിക്ഷയിൽ നിന്നോ ജയിലിൽ നിന്നോ സ്വതന്ത്രനാകണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നില്ല. കുറ്റം ചുമത്തപ്പെട്ട ഒരാൾക്കും ജയിലിൽ കഴിയുന്ന ആൾക്കും സ്ഥാനാർഥിയാകാമെന്നും പ്രസിഡന്റായി പ്രവർത്തിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണോ അല്ലെങ്കിൽ അതിനു സാധ്യതയുള്ള ആളാണോ എന്നൊന്നും ഭരണഘടന നോക്കുന്നില്ല. അതേസമയം ക്രിമിനൽ കുറ്റം ചുമത്തുന്നത് ട്രംപിന്റെ സ്ഥാനാർഥിത്വത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ കുറ്റം ചുമത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിന് അനുകൂലമാകുമെന്നും വിലയിരുത്തുന്നവരുണ്ട്.

പ്രസിഡന്റ് കുറ്റം ചുമത്തുന്നതിൽ നിന്നോ ശിക്ഷയിൽ നിന്നോ ജയിലിൽ നിന്നോ സ്വതന്ത്രനാകണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നില്ല. കുറ്റം ചുമത്തപ്പെട്ട ഒരാൾക്കും ജയിലിൽ കഴിയുന്ന ആൾക്കും സ്ഥാനാർഥിയാകാമെന്നും പ്രസിഡന്റായി പ്രവർത്തിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Twice impeached, charged with a crime: Can Trump still run for president?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.