ഒക്‌ടോബർ 7ന് തെക്കൻ ഇസ്രായേലിൽ നുഴഞ്ഞുകയറിയ ഫലസ്തീനിയൻ പോരാളികൾ തകർത്ത ഇസ്രായേൽ സൈനിക വാഹനം (ഫയൽ ചിത്രം)

ഗസ്സയിൽ കയറിയ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

തെൽഅവീവ്: കരയാക്രമണം നടത്താൻ ഗസ്സയിൽ പ്രവേശിച്ച തങ്ങളുടെ രണ്ട് സൈനികരെ ഹമാസ് പോരാളികൾ കൊലപ്പെടുത്തിയതായി ഇസ്രായേൽ. ഗ്രൗണ്ട് ഓപറേഷനിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചത്.

റോയി വുൾഫ്, ലാവി ലിപ്ഷിറ്റ്സ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും 20 വയസ്സായിരുന്നു. ഇതോടെ ഒക്‌ടോബർ 7 മുതൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 317 ആയി. ഇസ്രായേലിലെ ആകെ മരണസംഖ്യ 1,407 ആയി.

അതിനിടെ, തങ്ങളുടെ പോരാളികൾ ഇസരായേലിന്റെ സൈനിക വാഹനം തകർത്തതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. സെൻട്രൽ ഗസ്സയിലെ സെയ്‌തൂൻ പരിസരത്ത് നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനിക വാഹനങ്ങളുമായാണ് തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടിയതെന്ന് ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു. 

Tags:    
News Summary - Two soldiers killed in ground operation, Israel’s army says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.