ലണ്ടൻ: റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകുന്ന കാര്യം യു.കെ സ്ഥിരീകരിച്ചു. 250 കിലോമീറ്റർ പരിധിയുള്ള സ്റ്റോം ഷാഡോ ക്രൂസ് മിസൈലുകളാണ് യുക്രെയ്ന് നൽകുന്നത്. നേരത്തെ അമേരിക്ക നൽകിയ ഹിമാർസ് മിസൈലിന് 80 കിലോമീറ്റർ പരിധി മാത്രമാണുള്ളത്.
സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്െന്റ ശക്തി വർധിപ്പിക്കുന്നതാണ് പുതിയ ആയുധങ്ങളെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. വിമാനത്തിൽനിന്ന് തൊടുക്കാൻ കഴിയുന്നതാണ് സ്റ്റോം ഷാഡോ മിസൈലുകൾ. യുദ്ധമുഖത്ത് നിന്ന് ഏറെ അകലെനിന്ന് ആക്രമണം നടത്താൻ ഇതുവഴി യുക്രെയ്ൻ പൈലറ്റുമാർക്ക് സാധിക്കും. തൊടുത്തുവിട്ടാൽ, ശത്രുവിെന്റ റഡാർ കണ്ണുകളിൽ പെടാതിരിക്കാൻ വളരെ താഴ്ന്ന് പറന്നാണ് മിസൈൽ ലക്ഷ്യത്തിൽ പതിക്കുക.
മിസൈൽ നൽകുന്ന കാര്യം ഹൗസ് ഓഫ് കോമൺസിലാണ് ബെൻ വാലസ് പ്രഖ്യാപിച്ചത്. റഷ്യൻ സേനയെ അകറ്റാൻ മിസൈൽ യുക്രെയ്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ആയുധം നൽകാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.