സ്നേക് ഐലൻഡ് എന്ന് രേഖപ്പെടുത്തിയ സൂചനാ ബോർഡിൽ സന്ദേശമെഴുതുന്ന പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി

500 ദി​വ​സം തി​ക​ഞ്ഞ് യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം

കി​യ​വ്: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി മാ​സ​ത്തെ ഒ​രു ത​ണു​ത്ത പ്ര​ഭാ​ത​ത്തി​ലാ​ണ് യു​ക്രെ​യ്നു​മേ​ൽ റ​ഷ്യ പൂ​ർ​ണ​തോ​തി​ലു​ള്ള ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്ന് രാ​ജ്യം കീ​ഴ​ട​ക്കി അ​ധി​നി​വേ​ശം സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​രാ​ട്ട​മു​ഖ​ത്തേ​ക്കി​റ​ങ്ങി​യ റ​ഷ്യ 500 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ഫ​ല​മൊ​ന്നു​മി​ല്ലാ​ത്ത യു​ദ്ധം തു​ട​രു​ക​യാ​ണ്. ഉ​ട​നെ​യൊ​ന്നും അ​വ​സാ​നി​ക്കു​ന്ന ല​ക്ഷ​ണ​വും കാ​ണു​ന്നി​ല്ല. 2022 ഫെ​ബ്രു​വ​രി 24ന് ​തു​ട​ങ്ങി​യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് ശ​നി​യാ​ഴ്ച​യാ​ണ് 500 ദി​വ​സം തി​ക​ഞ്ഞ​ത്.

63 ല​ക്ഷം യു​ക്രെ​യ്നി​ക​ളാ​ണ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി​യ​ത്. യു​ക്രെ​യ്നി​ൽ 9083 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന പ​റ​യു​ന്നു. യ​ഥാ​ർ​ഥ മ​ര​ണ​നി​ര​ക്ക് ഇ​തി​ലും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ഭ​യ​പ്പെ​ടു​ന്ന​ത്. 15,779 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​രു​ഭാ​ഗ​ത്തും കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ക​ണ​ക്ക് കൃ​ത്യ​മാ​യി ല​ഭ്യ​മ​ല്ല. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് 143 ബി​ല്യ​ൺ ഡോ​ള​റി​​ന്റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് കി​യ​വ് സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ന​കം റ​ഷ്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് കേ​വ​ലം 20 ശ​ത​മാ​ന​ത്തി​ൽ​താ​ഴെ​മാ​ത്രം യു​ക്രെ​യ്ൻ പ്ര​ദേ​ശ​മാ​ണ്.

ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി പ്ര​തി​സ​ന്ധി​ക്കാ​ണ് യു​ക്രെ​യ്ൻ യു​ദ്ധം സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​ഭ​യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും (59,67,100) മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് അ​ഭ​യം ​തേ​ടി​യ​ത്. 60 ല​ക്ഷ​ത്തോ​ളം പേ​ർ രാ​ജ്യ​ത്തി​ന​ക​ത്ത് ഭ​വ​ന​ര​ഹി​ത​രാ​യി ക​ഴി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. 18നും 60​നും മ​ധ്യേ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​രോ​ട് റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് രാ​ജ്യ​ത്തു​ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ഭ​യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തി​യ​ത് റ​ഷ്യ​യി​ലാ​ണ് (12,75,315). ജ​ർ​മ​നി (10,76,680), പോ​ള​ണ്ട് (9,99,690), ചെ​ക് റി​പ്പ​ബ്ലി​ക് (3,50,455), യു.​കെ (2,06,700) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ച മ​റ്റ് രാ​ജ്യ​ങ്ങ​ൾ.

റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ൻ ചെറുത്തുനിൽപിന്റെ പ്രതീകമായി മാറിയ കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ സന്ദർശനം നടത്തിയാണ് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി 500ാം ദിവസത്തെ ശ്രദ്ധേയമാക്കി മാറ്റിയത്. ദ്വീപിൽനിന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം രാജ്യത്തെ സൈനികരുടെ പോരാട്ടവീര്യത്തെ പുകഴ്ത്തി. രാജ്യത്തി​ന്റെ ഓരോ ഭാഗവും വീണ്ടെടുക്കുമെന്നതി​ന്റെ തെളിവാണ് ദ്വീപിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് സെലൻസ്കി പറഞ്ഞു.

റഷ്യ അധിനിവേശം ആരംഭിച്ച ദിവസം തന്നെ ഈ ചെറുദ്വീപി​ന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖവും നാവികസേന ആസ്ഥാനവുമായ ഒഡേസ ആക്രമിക്കാൻ ദ്വീപിനെ ഉപ​യോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് റഷ്യക്കുണ്ടായിരുന്നത്. കീഴടങ്ങിയില്ലെങ്കിൽ ബോംബിട്ടു തകർക്കുമെന്ന് റഷ്യൻ യുദ്ധക്കപ്പലിൽനിന്ന് ഭീഷണി മുഴക്കിയില്ലെങ്കിലും ദ്വീപിലുണ്ടായിരുന്ന യുക്രെയ്ൻ സൈനികർ കൂട്ടാക്കിയില്ല. റഷ്യൻ സേന യുക്രെയ്ൻ സൈനികരെ തടവുകാരാക്കിയെങ്കിലും തടവുകാരുടെ കൈമാറ്റക്കരാർ പ്രകാരം മോചിപ്പിച്ചു. പിന്നീട് യുക്രെയ്ൻ സൈന്യം ദ്വീപിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു.

Tags:    
News Summary - Ukraine completes 500 days of occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.