യുക്രെയ്ൻ ആക്രമിക്കാനും വരും ദിവസങ്ങളിൽ ആക്രമണം നടത്താനുമുള്ള കാരണം കെട്ടിച്ചമക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് യു. എസ്. സൈനിക നടപടി ഉടനടി ആരംഭിക്കുമെന്ന് വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, യു.എസ് അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കുകയാണെന്നും അവരുടെ അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്നെ അക്രമിക്കുമെന്ന വാർത്തകൾ റഷ്യ ആവർത്തിച്ച് നിരസിച്ചു. സൈന്യത്തെ അതിർത്തിയിൽനിന്ന് പിൻവലിച്ചുതുടങ്ങിയതായും അവർ അറിയിച്ചു. എന്നാൽ, യു.എസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങൾ ഇത് വിശ്വസിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.