വാഷിങ്ടൺ: യു.എസിലെ ടെക്സസിൽ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം. വാക്സിൻ സ്വീകരിക്കാത്ത 50നും 60നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യ മരണം സംബന്ധിച്ച് പ്രതികരിക്കാൻ യു.എസ് സെേന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തയാറായിട്ടില്ല. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനാൽ രോഗിക്ക് ഗുരുതര േരാഗലക്ഷണങ്ങളുണ്ടായിരുന്നുെവന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കൗണ്ടി ജഡ്ജ് ലിന ഹിദാൽഗോ അറിയിച്ചു. യു.എസിൽ ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഈ മാസം ആദ്യം ബ്രിട്ടണിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടണിൽ ഇതുവരെ 12 പേരാണ് ഒമിക്രോണിനെ തുടർന്ന് മരിച്ചത്. നിലവിൽ 104 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പ്രെം മിനിസ്റ്റർ ഡൊമിനിക് റാബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.