ജോ ബൈഡന് സ്കിൻ കാൻസർ; സുഖപ്പെട്ടെന്നും ചികിത്സ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് സ്കിൻ കാൻസർ കണ്ടെത്തിയതായും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ്. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്തു.

ഫെബ്രുവരിയിലാണ് ചികിത്സ പൂർത്തിയായതെന്നും സാധാരണ സ്കിൻ കാൻസറായിരുന്നെന്നും കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യൻ കെവിൻ ഒ കോണർ പറഞ്ഞു. എന്നാൽ ഡെർമറ്റോളജിക്കൽ നിരീക്ഷണം തുടരും.

നെഞ്ചിൽനിന്നാണ് കാൻസർ ബാധിച്ച കോശങ്ങൾ നീക്കിയത്. കാൻസർ ശരീരത്തിൽ കൂടുതൽ വ്യാപിക്കാതിരിക്കാനാണ് ഇതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

80കാരനായ ബൈഡൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡൻ രണ്ടാമൂഴത്തിനായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - US President Biden had skin cancer removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.