കുടുംബവിരുന്നിൽ പങ്കെടുത്തവർക്ക് വിഷബാധയുണ്ടായത് മനഃപൂർവമല്ല; വിഷമുള്ള മഷ്‌റൂം ഉപയോഗിച്ചത് അറിയാതെയെന്ന് യുവതി

സിഡ്നി: ഓസ്ട്രേലിയയിൽ കുടുംബവിരുന്നിൽ പങ്കെടുത്ത മൂന്ന് പേർ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവം മനഃപൂർവമല്ലെന്ന് യുവതി. ഭക്ഷണത്തിൽ വിഷമുള്ള മഷ്‌റൂം അബദ്ധവശാൽ ചേർത്തുപോയെന്നും പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും എറിൻ പറ്റേഴ്സൺ പൊലീസിനോട് പറഞ്ഞു.

ബീഫ് വെല്ലിങ്ടൺ എന്ന വിഭവം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മെൽബണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ലിയൻഗാത്തയിൽ കാണുന്ന ഡെത്ത് ക്യാപ് പാചകത്തിനിടെ ചേർത്തതാണ് മരണത്തിന് കാരണം. മറ്റ് മഷ്റൂമുകൾക്കൊപ്പം കടയിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്നവയാണ് ഇവയെന്നും വിഷമുണ്ടെന്ന് അറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. എറിന്റെ മുൻഭർത്താവിന്റെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. എറിൻ തന്നെയാണ് ഭക്ഷണം പാകം ചെയ്തത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് പേർക്കും ശാരീരിക അസ്വസ്ഥകൾ തുടങ്ങിയിരുന്നു. ഭക്ഷ്യ വിശബാധയാകാമെന്നാണ് കരുതിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് നില ഗുരുതരമാണെന്ന് തിരിച്ചറിയുന്നതെന്നും ഇവർ പറയുന്നു. ഭക്ഷണം കഴിച്ച് നാല് പേർ ഗുരുതരാവസ്ഥയിലായെങ്കിലും എറിനിന് ആരോഗ്യപരമായി കുഴപ്പങ്ങൾ കാണാത്തതോടെയാണ് അന്വേഷണം യുവതിയിലേക്ക് എത്തുന്നത്. എന്നാൽ ഭക്ഷണം കഴിച്ച ശേഷം തനിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും ചികിത്സ നേടിയെന്നും എറിൻ പറഞ്ഞു.

Tags:    
News Summary - Usage of poisonous mushroom in food was accidental says cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.