തായ്‍ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 20ലേറെ മരണം

ബാങ്കോക്ക്: തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപം വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച സ്കൂൾ ബസിന് തീപിടിച്ച് 20ലേറെ പേർ മരിച്ചു. 20 കുട്ടികളും മൂന്ന് അധ്യാപകരും മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. സെൻട്രൽ ഉതായ് താനിയിൽനിന്ന് അയുത്തായ, നൊന്താബുരി പ്രവിശ്യയിലേക്ക് പോയ ബസ് ചൊവ്വാഴ്ച ഉച്ചയോടെ പാത്തും താനിയിൽ എത്തിയപ്പോഴാണ് സംഭവം. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബസ് റോഡ് ബാരിയറിൽ ഇടിച്ചാണ് തീപിടിത്തം ഉണ്ടായത്. 44 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നുവെന്നും മരണസംഖ്യ കൂടാൻ ഇടയുണ്ടെന്നും ഗതാഗത മന്ത്രി സൂര്യ ജംഗ്രുൻഗ്രെക്കിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബസ് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പൊള്ളലേറ്റ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി പാറ്റങ്ടാൻ ഷിനാവത്ര ‘എക്സി’ലൂടെ അറിയിച്ചു.

Tags:    
News Summary - 20 people died in school fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.