മൈനുകൾ സ്ഥാപിച്ച് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ്

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ സൈനികർക്കുനേരെ മൈനുകൾ സ്ഥാപിച്ച് ആക്രമണം നടത്തിയതായി ഹമാസ്. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ് ആണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ഖാൻ യൂനിസിലെ അൽ ഫഖാരി മേഖലയിലായിരുന്നു ഇസ്രായേൽ സൈനികർക്കുനേരെ ഹമാസ് ആക്രമണം. എൻജിനീയറിങ് യൂനിറ്റിലെ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് പ്രസ്താവന.

അതേസമയം, ഗസ്സ സിറ്റി ഉൾപ്പെടെ ഗസ്സയിലുടനീളം ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയുടെ കിഴക്കു ഭാഗത്തുള്ള തൂഫയിൽ നിരവധി പേർ അഭയം തേടിയ ഷുജയ ബോയ്സ് സ്കൂളിനു നേർക്ക് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.

സെൻട്രൽ ഗസ്സയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Hamas claims it killed Israeli soldiers by detonating mines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.