ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേൾക്കാൻ യു.എസ്.സി.ഐ.ആർ.എഫ്

വാഷിംഗ്ടൺ: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടുത്തയാഴ്ച വാദം കേൾക്കുമെന്ന് യു.എസ് കമീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്‌.സി.ഐ.ആർ.എഫ്) അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ. നിയമലംഘനങ്ങൾ പരിഹരിക്കാൻ യു.എസ് സർക്കാറിന് ഇന്ത്യയുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് വാദം കേൾക്കുന്നത്.

വിദേശത്ത് മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സർക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് യു.എസ്.സി.ഐ.ആർ.എഫ്. ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അംഗം ഫെർണാണ്ട് ഡി വരേനെസ്, ഫോറിൻ ലോ സ്പെഷ്യലിസ്റ്റ് താരിഖ് അഹമ്മദ് എന്നിവരെയാണ് കമ്മീഷനു മുമ്പാകെ ക്ഷണിച്ചത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് വാഷിംഗ്ടൺ ഡയറക്ടർ സാറാ യാഗർ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിതാ വിശ്വനാഥ്, ഇർഫാൻ നൂറുദ്ദീൻ, ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ പൊളിറ്റിക്‌സ് പ്രൊഫസർ ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവരും പങ്കെടുക്കും.

കഴിഞ്ഞ ദശകത്തിൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഗോവധം, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ മുൻഗണനകൾ നൽകുന്ന നിയമനിർമ്മാണം, വിദേശ ഫണ്ടിംഗിൽ നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിവേചനപരമായ നയങ്ങൾ ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയതായി ഏജൻസി പറഞ്ഞു. ഹരിയാനയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടതും മണിപ്പൂരിൽ ക്രിസ്ത്യൻ, ജൂത ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - USCIRF to hold hearing on religious freedom in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.