ഒടുവിൽ വാനുവാട്ടു രാജ്യത്തും കോവിഡ്​ എത്തി; റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ അമേരിക്കയിൽ നിന്ന്​ വന്നയാൾക്ക്​

പോർട്ട്​ വില്ല: ലോക​െത്ത ചുരുക്കം രാജ്യങ്ങളിൽ മാത്രമാണ്​ കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്യ​പ്പെടാത്തത്​. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ​ പൊട്ടിപ്പുറപ്പെട്ട കോവിഡ്​ പിന്നീട്​ ലോകമെമ്പാടും പടർന്ന്​ പിടിക്കുകയായിരുന്നു.


എന്നാൽ, ഭൂമിശാസ്​ത്രപരമായ പ്രത്യേകതകളാൽ ചില ദ്വീപ്​ രാജ്യങ്ങളിൽ കോവിഡ്​ എത്തിയിട്ടില്ലായിരുന്നു.

അത്തരത്തിൽ ഒരു രാജ്യമാണ്​ ദക്ഷിണ പസഫിക്​ മഹാസമുദ്രത്തിലെ ദ്വീപുരാഷ്​ട്രമായ വാനുവാട്ടു. ഓസ്​​​​ട്രേലിയയിൽ നിന്നും 1750 കിലോമീറ്റർ കിഴക്കാണ്​ ഈ രാജ്യം. ഇവിടെ കഴിഞ്ഞ ദിവസം ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.  


അമേരിക്കയിൽ നിന്നും മടങ്ങിയ 23 കാരനായ സ്വദേശിക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ വിഭാഗം മേധാവി ലെൻ തെറിവോണ്ട പറഞ്ഞു. എന്നാൽ, അമേരിക്കയിനിന്ന്​ എത്തിയ ഇയാൾ ക്വാറൻറീനിലായതിനാൽ രോഗം പടരാൻ സാധ്യതയില്ലെന്നും​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.



മാർച്ചു മുതൽ രാജ്യം അതിർത്തികൾ അടച്ചിരുന്നു. കഴിഞ്ഞ മാസമാണ്​ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വരാനായി നിയന്ത്രണങ്ങൾ എളുപ്പമാക്കിയത്​. അഗ്​നി പർവത വിസ്​ഫോടനത്തിലൂടെയുണ്ടായ ഈ രാജ്യത്ത്​ മൂന്ന്​ ലക്ഷമാണ്​ ജനസംഖ്യ​.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.