സ്വന്തം വിവാഹത്തിന് അമ്മയില്ലാത്തതിന്‍റെ ദുഃഖം എത്രത്തോളം ആഴമേറിയതാണെന്ന് േലാകം കണ്ട ദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മയുടെ ചില്ലിട്ട ചിത്രവുമായി വിവാഹ വേദിയിലേക്ക് കടക്കവെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിവാഹത്തിന് ഒത്തുചേർന്ന ബന്ധുക്കൾ പോലും അവളെ ആശ്വസിപ്പിക്കാനാവാശത കുഴങ്ങി. പാകിസ്താൻ യുവതിയുടെ വിവാഹ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദൃശ്യം കണ്ട് കണ്ണീർ നിയന്ത്രിക്കാനായില്ലെന്ന് പലരും കുറിക്കുന്നു. അമ്മയുടെ അളവറ്റ സ്േനഹെത്തക്കുറിച്ചും ചിലർ വാചാലരാകുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ കാര്യമാണ്. അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്നുപോയ പാകിസ്താൻ വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോേട്ടഗ്രാഫർ പങ്കുവെച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേക്ക് വരുന്ന വധുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. വിവാഹ വസ്ത്രത്തില്‍ പിതാവിന്‍റെ കരംപിടിച്ച്, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്താണ് വധു വിവാഹവേദിയിലേക്ക് എത്തുന്നത്.
വേദിയിലേക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് 57 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വധുവിന്‍റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്‍റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പതിനായിരങ്ങളാണ് വീഡിയോക്ക് താഴെ കമന്‍റുകൾ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.