ചാരവൃത്തി: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറെ റഷ്യ തടവിലാക്കി

മോസ്കോ: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ചുമത്തി റഷ്യ തടവിലാക്കി. അമേരിക്കൻ സർക്കാരിന് വേണ്ടി ഇവാൻ ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ ആരോപണം.

റഷ്യൻ സൈനിക രഹസ്യങ്ങളടക്കം ചോർത്തിയെന്നാണ് ആരോപണം. റിപ്പോർട്ടറെ തടവിലാക്കിയതു സംബന്ധിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രതികരിച്ചിട്ടില്ല. ഗെർഷ്കോവിച്ച് നേരത്തേ ഏജൻസ് ഫ്രാൻസ് പ്രസിലും ദ മോസ്കോ ടൈംസിലും ജോലി ചെയ്തിട്ടുണ്ട്.

Tags:    
News Summary - Wall Street Journal reporter detained in russia on spying charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.