മോസ്കോ: റഷ്യയുടെ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ യുക്രെയ്നിലെ പ്രത്യേക സൈനിക നടപടി അവസാനിപ്പിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സ് ഡയറക്ടർ അലക്സി പോളിഷ്‌ചുക്ക് പറഞ്ഞു.
റഷ്യയിലെ ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഡോൺബാസിലെ ജനങ്ങളുടെ സംരക്ഷണം, നാറ്റോ രാജ്യങ്ങളിൽ നിന്ന് റഷ്യക്കുള്ള ഭീഷണി എന്നിവ ഇല്ലാതാക്കുക എന്നതാണ് അധിനിവേശത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്യങ്ങൾ പൂർത്തീകരിക്കുമ്പോൾ റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കും-പോളിഷ്‌ചുക്ക് പറഞ്ഞു. സൈനിക നടപടി ആസൂത്രണം ചെയ്ത രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും റഷ്യ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24നാണ് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിക്കുന്നത്. നിലവിൽ കിഴക്കൻ മേഖലയായ ഡോൺബോസിലാണ് റഷ്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.