ബെയ്ജിങ്: തായ്‌ലൻഡിൽ ഭർത്താവ് പാറക്കെട്ടിൽ നിന്ന് വലിച്ചെറിഞ്ഞതിനെ തുടർന്ന് മരണത്തെ അതിജീവിച്ച ചൈനീസ് യുവതിയുടെ പോരാട്ടത്തെ കുറിച്ച് വിവരിക്കുകയാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ്. ഓൺലൈൻ ഫോളോവേഴ്‌സിന് വാങ് നുവാൻ എന്നറിയപ്പെടുന്ന 38 കാരിയായ വാങ് നാൻ ആണ് വലിയ കഷ്ടപ്പെട്ടുകൾ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചത്. 2019 ജൂണിൽ ഒരു അവധിക്കാലം ആഘോഷിക്കേണ്ടിയിരുന്ന സമയത്താണ് ഭർത്താവ് യു സിയാവോഡോങ് അവരുടെ ജീവനെടുക്കാൻ ശ്രമിച്ചത്.
ഭർത്താവ് പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞപ്പോൾ വാങ്ങിന്റെ ശരീരത്തിൽ 17 ഒടിവുകളുണ്ടായി. ശരീരത്തിൽ നൂറിലേറെ സ്റ്റീൽ തുന്നലുകളിട്ടു. വീഴ്ചയിൽ അവർക്ക് ഗർഭസ്ഥ ശിശുവിനെയും നഷ്ടമായി. ഇനിയൊരിക്കലും സ്വാഭാവിക ഗർഭധാരണം സാധിക്കില്ലെന്ന് ഡോക്ടർമാർ അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഒരു കുഞ്ഞുവേണമെന്നത് വാങ്ങിന്റെ അഭിലാഷമായിരുന്നു. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഐ.വി.എഫ് വഴി വാങ് ഒരു മകന് ജൻമം നൽകി. എന്നാൽ മൂന്നാംമാസത്തിൽ മകന് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തി. അന്നുതൊട്ട് അവൻ നിരന്തരം വൈദ്യ പരിശോധനക്ക് വിധേയനായി.ഭയപ്പെടേണ്ട അമ്മ കൂടെയുണ്ട് എന്ന സന്ദേശവുമായി വാങ് അവനൊപ്പം നിന്നു. ഇപ്പോൾ ഏഴു വയസായി അവന്.
വാങ്ങിന്റെ ജീവിതം ദുരിതപൂർണമാക്കിയ ഭർത്താവ് യു ഷിയഡോങ്ങിനെ തായ് ലൻഡ് കോടതി 33 വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ അവരുടെ വിവാഹമോചന ഹരജി വർഷങ്ങളോളം തീർപ്പാകാതെ പോയി. ജയിൽ ജീവിതത്തിന് നഷ്ടപരിഹാരമായി യു 30 മില്യൺ യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഈ കേസിന്റെ നൂലാമാലകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചൈനയും തായ്‍ലൻഡും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.