യു.എസിൽ രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; നാലാംഡോസ് വാക്സിൻ നൽകിത്തുടങ്ങി ഇസ്രായേൽ

കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ യു.എസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,011 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

യൂറോപ്യൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. യു.കെയിൽ ലക്ഷത്തിലേറെ രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ 53,654, ഇറ്റലിയിൽ 30,810, ഫ്രാൻസിൽ 30,383 എന്നിങ്ങനെയും രോഗികൾ ഇന്നലെ സ്ഥിരീകരിച്ചു.

വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഇന്നലെ ലോകത്താകമാനം 6,58,128 പേർക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. 3656 പേർ മരിക്കുകയും ചെയ്തു.

അതിനിടെ, കോവിഡ് വാക്സിൻ നാലാം ഡോസ് വിതരണം ഇസ്രായേൽ ആരംഭിച്ചു. നാലാം ഡോസ് നൽകുന്ന ആദ്യ രാജ്യമാണ് ഇസ്രായേൽ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. 

Tags:    
News Summary - world covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.