ദാവോസ്: 54ാമത് ലോക സാമ്പത്തിക ഫോറം വാർഷിക യോഗം തിങ്കളാഴ്ച മുതൽ വെള്ളി വരെ സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കും. സുരക്ഷയും സഹകരണവും സാധ്യമാക്കുക, പുതിയ കാലത്തിന് ആവശ്യമായ വളർച്ചയും തൊഴിലും സൃഷ്ടിക്കുക, സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും മുന്നോട്ടുപോക്കിന് നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുക, കാലാവസ്ഥ, പ്രകൃതി, ഊർജ്ജം തുടങ്ങിയവയിൽ ദീർഘകാല തന്ത്രം രൂപപ്പെടുത്തുക തുടങ്ങിയവയാണ് അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഫോർമുല സവിശേഷമായി ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഓപൺ ഐ സി.ഇ.ഒ സാം ആൾട്ട് മാൻ, അന്താരാഷ്ട്ര നാണയനിധി ഡയറക്ടർ ക്രിസ്റ്റാലിന ജോർജിയേവ, ലോകബാങ്ക് പ്രസിഡന്റ് അജയ് എസ്. ബംഗ, ലോക വ്യാപാര സംഘടന മേധാവി എൻഗോസി ഒകോഞ്ഞോ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോലെൻബെർഗ്, ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ് അദാനോം ഗെബ്രിയെസൂസ് തുടങ്ങിയവരും വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.