എനിക്കുള്ള അതേ അവകാശം നിങ്ങൾക്കുമുണ്ട്; രാജ്യത്തെ ഹിന്ദുക്കളോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

രാജ്യത്തെ ന്യൂനപക്ഷങ്ങളാണ് തങ്ങൾ എന്ന് ചിന്തിക്കരുതെന്ന് ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിൽ എല്ലാ മതവിഭാഗങ്ങളും തുല്യാവകാശം അനുഭവിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ധാക്കയിലെ ധകേശ്വരി മന്ദിറിലും ചട്ടോഗ്രാമിലെ ജെ.എം സെൻ ഹാളിലും നടന്ന പരിപാടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അവർ. "എല്ലാ മതത്തിൽപ്പെട്ടവരും തുല്യാവകാശത്തോടെ ജീവിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ ഇവിടുത്തെ പൗരനാണെങ്കിൽ, നിങ്ങൾക്ക് ഇവിടെ തുല്യ അവകാശമുണ്ട്. എനിക്കുള്ള അതേ അവകാശങ്ങൾ നിങ്ങൾക്കും ഉണ്ട്" -അവർ പറഞ്ഞു.

കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ഹിന്ദു സമുദായത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. "ദയവായി നിങ്ങളെത്തന്നെ ദുർബലപ്പെടുത്തരുത്" -ഹസീന കൂട്ടിച്ചേർത്തു. എല്ലാ ആളുകൾക്കും ഈ ആത്മവിശ്വാസത്തോടെ നീങ്ങാൻ കഴിയുമെങ്കിൽ, ഏതെങ്കിലും മതത്തിൽ നിന്നുള്ള ദുഷ്ട വിഭാഗത്തിന് ഒരിക്കലും രാജ്യത്തിന്റെ മതസൗഹാർദം തകർക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. "നമ്മൾക്കിടയിൽ ആ വിശ്വാസവും ഐക്യവും നിലനിർത്തണം. നിങ്ങളിൽ നിന്നെല്ലാം എനിക്ക് ഇത് വേണം" -അവർ അഭ്യർത്ഥിച്ചു.

Tags:    
News Summary - You have the same rights as I have, Bangladesh PM Sheikh Hasina tells Hindu community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.