ന്യൂയോർക്ക്: റഷ്യയിലെ ചാനലുകൾക്ക് യൂട്യൂബ് നൽകുന്ന പരസ്യവരുമാനം നിർത്തിവെച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് യൂട്യൂബിന്‍റെ നടപടി. പ്രമുഖ ടെലിവിഷന്‍ നെറ്റ്‍വര്‍ക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട മുഴുവൻ ചാനലുകളുടേയും യൂട്യൂബ് വഴിയുള്ള വരുമാനം ഇതോടെ നിലക്കും. ഫേസ്ബുക്കും നേരത്തെ റഷ്യന്‍ ചാനലുകള്‍ക്ക് പരസ്യവരുമാനം നൽകുന്നത് നിർത്തിവെച്ചിരുന്നു.
അസാധാരണമായ സാഹചര്യത്തിൽ, ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിലെ ചാനലുകളെ യൂട്യൂബ് വഴി ധനസമ്പാദനം നടത്തുന്നതിൽനിന്ന് വിലക്കുകയാണെന്ന് യൂട്യൂബ് പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ യൂട്യൂബ് ചാനലുകൾക്കുള്ള വരുമാനം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് യുക്രെയ്ൻ മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. റഷ്യൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ചാനലുകളുടെയും പരസ്യവരുമാനം നിര്‍ത്തലാക്കുകയാണെന്ന് യൂട്യൂബ് വക്താവ് ഫർഷാദ് ഷാട്‌ലൂ അറിയിച്ചു.
26 യൂട്യൂബ് ചാനലുകളിൽനിന്ന് 32 മില്യൺ വരെ വരുമാനം റഷ്യയിൽ നിന്നുള്ള ചാനലുകൾക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതേസമയം, റഷ്യ ടുഡേ ചാനലിന്‍റെ സംപ്രേഷണം ആസ്ട്രേലിയ സർക്കാർ വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.