ഗസ്സയിൽ വെടിനിർത്തൽ സാധ്യത തെളിയുന്നു; ഇനി ചർച്ച കൈറോയിൽ

ദോ​ഹ: പത്തുമാ​സം പി​ന്നി​ടു​ന്ന ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ദോ​ഹ​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച അ​വ​സാ​നി​ച്ചു. ഗൗ​ര​വ​പ​ര​വും ക്രി​യാ​ത്മ​ക​വു​മാ​യി​രു​ന്നു ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യെ​ന്ന് ഖ​ത്ത​ർ, അ​മേ​രി​ക്ക, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ച​ർ​ച്ച​യു​ടെ ര​ണ്ടാം ഘ​ട്ടം അ​ടു​ത്ത​യാ​ഴ്ച ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ക്കും. ദോ​ഹ ച​ർ​ച്ച​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ എ​ത്താ​നും ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

‘‘ഇ​നി ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​നി​ല്ല. കൂ​ടു​ത​ൽ കാ​ല​താ​മ​സ​ത്തി​ന് ഒ​ഴി​വു​ക​ഴി​വു​ക​ളു​മി​ല്ല. ബ​ന്ദി​ക​ളെ​യും ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നും ക​രാ​റു​ക​ൾ ന​ട​പ്പാ​ക്കാ​നു​മു​ള്ള സ​മ​യ​മാ​ണി​ത്’’ -ദോ​ഹ ച​ർ​ച്ച സ​മാ​പി​ച്ച​താ​യി അ​റി​യി​ച്ച് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

​സ​മാ​ധാ​ന ക​രാ​റി​നാ​യി ​മ​ധ്യ​സ്ഥ രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചാ​ണ് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദോ​ഹ ച​ർ​ച്ച അ​വ​സാ​നി​ച്ച​ത്. മേ​യ് 31ന് ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മാ​ധാ​ന പ​ദ്ധ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും തു​ട​ർ​ച​ർ​ച്ച​ക​ൾ. അ​ടു​ത്ത ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ബ​ന്ദി​മോ​ച​നം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ, അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണം, മാ​നു​ഷി​ക സ​ഹാ​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സാ​​ങ്കേ​തി​ക സം​ഘം വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തും.

ഹ​മാ​സി​ന്റെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ് ദോ​ഹ​യി​ൽ ച​ർ​ച്ച ന​ട​ന്ന​ത്. മൊ​സാ​ദ് ത​ല​വ​ന്‍ ഡേ​വി​ഡ് ബെ​ര്‍ണി​യ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി റോ​ന​ൻ ബാ​ർ, മി​ലി​ട്ട​റി ഹോ​സ്​​റ്റേ​ജ്​ ചീ​ഫ്​ നി​റ്റ്​​സാ​ൻ അ​ലോ​ൺ എ​ന്നി​വ​ർ ഇ​സ്രാ​യേ​ൽ പ​ക്ഷ​ത്തു​നി​ന്ന് പ​​​ങ്കെ​ടു​ത്തു. ഹ​മാ​സ് മാ​റി​നി​ന്നെ​ങ്കി​ലും ച​ർ​ച്ച​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​രു​മാ​യി മ​ധ്യ​സ്ഥ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

Tags:    
News Summary - Gaza ceasefire appears likely; Now the discussion is in Cairo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.