സുരക്ഷിത സ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യത്തിന്‍റെ പുതിയ ഉത്തരവ്; പോകാനിടമില്ലാതെ ഫലസ്തീനികൾ

ഗസ്സ സിറ്റി: മധ്യ, തെക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യത്തിന്‍റെ പുതിയ ഉത്തരവ്. നേരത്തെ സുരക്ഷിത സ്ഥലങ്ങളെന്ന് ഇസ്രായേൽ സൈന്യം തന്നെ അറിയിച്ച പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാനാണ് പുതിയ ഉത്തരവ്.

രാജ്യത്തിന്‍റെ പലഭാഗങ്ങളിൽനിന്ന് പാലായനം ചെയ്ത് അഭയാർഥികളായി എത്തിയവരാണ് ഇവിടങ്ങളിൽ കഴിയുന്നത്. ഖാൻ യൂനിസ് നഗരത്തിന്‍റെ വടക്കാൻ ഭാഗങ്ങളിലും ദേർ അൽ-ബലഹിന്‍റെ കിഴക്കൻ ഭാഗങ്ങളിലും ഷെൽട്ടറുകളിൽ അഭയാർഥികളായി കഴിയുന്ന ആയിരങ്ങളോടാണ് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയത്. ഹമാസ് ബേസുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളാണിതെന്നും ഇവിടെ നിന്നാണ് തങ്ങൾക്കെതിരെ റോക്കറ്റുകളും ഷെല്ലുകളും വർഷിക്കുന്നതെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്‍റെ ആരോപണം.

സിവിലിയൻ ജനതക്ക് പരമാവധി ദോഷം കുറക്കാനും യുദ്ധമേഖലയിൽനിന്ന് മാറിത്താമസിക്കാൻ സാധാരണക്കാരെ പ്രാപ്തരാക്കുന്നതിനുമാണ് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതെന്ന് ഇസ്രായേൽ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്‍റെ ഒഴിഞ്ഞുപോകാനുള്ള പുതിയ ഉത്തരവ്. ഇതിനിടെ സുരക്ഷിത കേന്ദ്രമെന്ന് സൈന്യം തന്നെ അറിയിച്ച അൽ -മവാസിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഇസ്രായേൽ 10 മാസമായി തുടരുന്ന മനുഷ്യക്കുരുതിയിൽ 40,000ലധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ മറവ് ചെയ്യാൻ പോലും ഗസ്സ നിവാസികൾക്ക് ഭൂമിയില്ലാതായി.

Tags:    
News Summary - Israeli army orders fresh evacuations in Gaza designated safe zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.