അപകടം സംഭവിച്ച ഹാജിയാത്തിലെ ഗാരേജ്​

അയൽവാസികളുടെ ആകസ്​മിക മരണത്തി​​ൻെറ ഞെട്ടലിൽ പ്രവാസ ലോകം

മനാമ: ഒരേനാട്ടുകാരും അയൽവാസികളുമായ രണ്ടു പേരുടെ ആകസ്​മിക മരണത്തിൽ ഞെട്ടിയിരിക്കുകയാണ്​ ബഹ്​റൈനിലെ പ്രവാസ ലോകവും സുഹൃത്തുക്കളും. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ അഞ്ചു പേരാണ്​ ഗാരേജിനുള്ളിലെ താമസസ്​ഥലത്ത്​ അപകടത്തിൽപെട്ടത്​. വാഹനത്തിൽനിന്നുള്ള കാർബൺ മോണോക്​സൈഡാണ്​ അപകടത്തിന്​ കാരണമായതെന്നാണ്​ വിവരം. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജ്​ നടത്തുന്ന​വരാണ്​ പ്രണവും ശ്രീജിത്തും ജിൽസുവും. ഒറ്റ ഷട്ടറിനുള്ളിലാണ്​ ഗാരേജും താമസസ്​ഥലവും ഉള്ളത്​. വെള്ളിയാഴ്​ച അവധിയായതുകൊണ്ട്​ ഇവരുടെ അടുത്ത്​ എത്തിയതാണ്​ സുഹൃത്തുക്കളായ രജീബും സുശാന്തും. രാത്രിയിൽ മറ്റുള്ളവർ കിടക്കാൻ പോയപ്പോൾ ജിൽസു ഗാരേജിൽ നിർത്തിയിട്ട വാഹനത്തിനകത്ത്​ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇൗ സമയം, എ.സി ഇടാൻ വാഹനം സ്​റ്റാർട്ട്​ ചെയ്​തിരുന്നതായി പറയുന്നു.

വാഹനത്തിൽനിന്ന്​ പുറന്തള്ളിയ കാർബൺ മോണോക്​സൈഡ്​ നിശ്ശബ്​ദ കൊലയാളി ആവുകയായിരുന്നു എന്നാണ്​ സൂചന. ഉറക്കത്തിൽ രണ്ടുപേരുടെ ജീവനപഹരിച്ച്​ ആ വിഷവാതകം പരന്നു. മൂന്നുപേർ അബോധാവസ്​ഥയിലായി. ശനിയാഴ്​ച രാവിലെ ഗാരേജ്​ തുറക്കാത്തതിനെത്തുടർന്ന്​ സമീപത്തെ വർക്ക്​ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ ജനാലയിലൂടെ നോക്കിയപ്പോഴാണ്​ നാലുപേർ മുറിയിൽ കിടക്കുന്നത്​ കണ്ടത്​. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്​ എത്തി ഷട്ടർ തുറന്നാണ്​ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്​. വാഹനത്തിൽ ഇരിക്കുന്ന നിലയിലാണ്​ ജിൽസു ഉണ്ടായിരുന്നത്​. പ്രാഥമിക ചികിത്സക്കുശേഷം ശ്രീജിത്തിനെയും പ്രണവിനെയും ഞായറാഴ്​ച ഡിസ്​ചാർജ്​ ചെയ്​തു. വെൽഡിങ്​ ജോലിക്കാരനായ സുശാന്ത്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലാണ്​.

ഇദ്ദേഹവും അപകടനില തരണം ചെയ്​തിട്ടുണ്ട്​. മരിച്ച രജീബ്​ അൽബയിൽ സ്​ക്രീൻ പ്രിൻറിങ്​ ജോലി ചെയ്യുകയായിരുന്നു. രജീബി​ൻെറയും ജിൽസുവി​ൻെറയും മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപ ടികൾ പുരോഗമിക്കുകയാണ്​. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ശ്രീജിത്ത്​ ഒഞ്ചിയം, നൗഷാദ്​ പൂനൂര്​, അൻവർ ശൂരനാട്​, നാസർ മഞ്ചേരി തുടങ്ങിയവർ ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ട്​. ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത പ്രണവിനെയും ശ്രീജിത്തിനെയും സാമൂഹിക പ്രവർത്തകർ സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.