കോഴിക്കോട് : സംസ്ഥാനത്ത് അഗ്രോ പാർക്കുകൾ ആരംഭിക്കുന്നതിന് കിഫ്ബി ഫണ്ടിൽനിന്ന 500 കോടി വകയിരുത്തിയിട്ടും പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് രേഖകൾ. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിന് ഊന്നൽ നൽകുന്നതിന് കിഫ്ബി ഫണ്ട് വിനിയോഗിക്കാനായിരുന്നു സർക്കാർ തീരുമാനം.
ചെറുകിട-ഇടത്തരം അഗ്രോപാർക്കുകളുടെ ശൃംഖല കിഫ്ബി മുഖേന സ്ഥാപിക്കുന്നതിന് 2016-17 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിന് 2021-22 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചു. ഇവ കർഷകരുടെയും, കിഫ്ബിയുടെയും സംയുക്ത സംരംഭമായാണ് വിഭാവനം ചെയ്തത്.
തുടർന്ന് അഗ്രോ പാർക്കുകൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിക്ഷേപ നിധിയിൽനിന്നും 500 കോടി രൂപ നീക്കി വെച്ചു. 2022-23 വർഷത്തെ ബഡ്ജറ്റിൽ ഏഴ് അഗ്രി ടെക് ഫെസിലിറ്റി സെന്ററുകൾക്ക് 175 കോടി രൂപയും വകയിരുത്തി. 10 മിനി ഫുഡ് പാർക്കുകൾക്കായി 100 കോടിയും വകയിരുത്തി.
ഭരണ വകുപ്പിന്റെ ശിപാർശയും ഭരണാനുമതിയും മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. പദ്ധതികൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.