ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ൽ മു​ല്ല​പ്പൂ അ​ണി​ഞ്ഞ

പ്രാ​ദേ​ശി​ക പെ​ൺ​കൊ​ടി​ക​ൾ

ജീ​സാ​ൻ മ​ല​നി​ര​ക​ളി​ലെ മു​ല്ല​പ്പൂ​ക്ക​ളു​ടെ പ​റു​ദീ​സ

ജി​സാ​ൻ: സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ചെ​ങ്ക​ട​ലി​നോ​ട്​ ചേ​ർ​ന്ന ഹ​രി​ത ചാ​രുതീ​ര​മാ​ണ് ജീ​സാ​ൻ പ്ര​വി​ശ്യ. ഒ​രു ഭാ​ഗ​ത്ത്​ ക​ട​ലും മ​റു​ഭാ​ഗ​ത്ത്​ ആ​കാ​ശ ചും​ബി​ക​ളാ​യ മ​ല​നി​ര​ക​ളും അ​തി​രി​ടു​ന്ന ഈ ​മ​നോ​ഹ​ര മേ​ഖ​ല​യി​ൽ കു​ന്നി​ൻ ച​രി​വു​ക​ളി​ലും താ​ഴ്​​വ​ര​ക​ളി​ലും വി​ട​രു​ന്ന​ത്​ മു​ല്ല​പ്പൂ​ക്ക​ളു​ടെ പ​റു​ദീ​സ​യാ​ണ്​.

പ്ര​ദേ​ശ​ത്തെ ന​ല്ല വ​രു​മാ​നം ന​ൽ​കു​ന്ന കൃ​ഷി​യാ​ണ്​​​ മു​ല്ല​പ്പൂ. പ്രാ​ദേ​ശി​ക​വും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ലും ഇ​വി​ടത്തെ ആ​ളു​ക​ൾ പ്ര​ത്യേ​കി​ച്ച്​ സ്​​ത്രീ​ക​ൾ മു​ല്ല​പ്പൂ അ​ണി​യു​ന്ന​ത്​ പ​ര​മ്പ​രാ​ഗ​ത ശീ​ല​മാ​ണ്.

പ്രാ​ദേ​ശി​ക ജ​ന​ത​യു​ടെ ത​ന​ത്​ പാ​ര​മ്പ​ര്യ ആ​ചാ​ര​ങ്ങ​ളി​ൽ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്​ മു​ല്ല​പ്പൂ. അ​തു​കൊ​ണ്ടു​ത​ന്നെ പ്രാ​ചീ​ന​കാ​ലം മു​ത​ലേ മു​ല്ല പ​ര​മ്പ​രാ​ഗ​ത കൃ​ഷി​യി​ന​ങ്ങ​ളി​ൽപെടു​ന്നു. പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യം ഈ ​കൃ​ഷി​യെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ പ​ല ഉ​ത്തേ​ജ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കിവ​രു​ന്നു.

ജീ​സാ​നി​ലെ മു​ല്ല​പ്പൂ കൃ​ഷി

ആ​യി​ര​ത്തോ​ളം തോ​ട്ട​ങ്ങ​ളി​ലാ​യി അ​ഞ്ച്​ ത​ര​ത്തോ​ളം മു​ല്ല​ച്ചെ​ടി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പ്ര​തി​വ​ർ​ഷം 600 ട​ൺ മു​ല്ല​പ്പൂ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ‘ഹാ​ല ട്രീ’ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​റേ​ബ്യ​ൻ മു​ല്ല, ‘വൈ​റ്റ് ജാ​സ്‌​മി​ൻ ഗ്രോ​വ്’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന വെ​ള്ള മു​ല്ല എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ഏ​റി​യ​കൂ​റും മ​ഴ​യും ത​ണു​പ്പു​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന മു​ല്ല​ക്ക് ന​ല്ല തൂ​വെ​ള്ള നി​റ​വും സു​ഗ​ന്ധ​വുമുണ്ട്. രാ​ജ്യ​ത്ത് മു​ല്ല​പ്പൂ കൃ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഇ​തി​​ന്‍റെ കൃ​ഷി​ക്കാ​യി മു​ന്നോ​ട്ട്​ വ​രു​ന്നു​ണ്ട്. ഉ​യ​ർ​ന്ന വി​പ​ണിമൂ​ല്യ​മു​ള്ള ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​ൽ അ​വ​ർ ശ്ര​ദ്ധ പു​ല​ർ​ത്തു​ക​യാ​ണ്.

അ​തു​കൊ​ണ്ട്​ രാ​ജ്യ​ത്ത്​ മാ​ത്ര​മ​ല്ല പു​റ​ത്തും ജീ​സാ​ൻ മു​ല്ല​പ്പൂ​ക്ക​ൾ​ക്ക്​ ന​ല്ല ഡി​മാ​ൻ​ഡാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​താ​ചാ​ര​ങ്ങ​ളി​ൽ മു​ല്ല​പ്പൂ ചെ​ടി​ക​ൾ​ക്കും പൂ​ക്ക​ൾ​ക്കും വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. പൂ​വി​​ന്‍റെ സു​ഗ​ന്ധം ആ​സ്വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ല​ണി​യാ​നും മ​റ്റും മു​ല്ല​പ്പൂ ഉ​പ​യോ​ഗി​ക്കു​ന്നു. അ​ത്​ പാ​ര​മ്പ​ര്യ​ത്തി​​ന്‍റെ പ്ര​തീ​ക​മാ​യി മാ​റു​ന്നു.

ബാ​ലി​ക​മാ​രും യു​വ​തി​ക​ളു​മൊ​ക്കെ പ​ണ്ടു​മു​ത​ലേ മു​ല്ല​മൊ​ട്ടും മു​ല്ല​പ്പൂ​വും കൊ​രു​ത്ത് മാ​ല​യാ​ക്കി അ​ണി​യു​ന്ന​ത്​ പ​ര​മ്പ​രാ​ഗ​ത രീ​തി​യാ​ണ്. അ​തി​പ്പോ​ഴും തു​ട​രു​ന്നു. വി​വാ​ഹ വേ​ള​ക​ളി​ലും മ​റ്റു സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ പ​രി​പാ​ടി​ക​ളി​ലു​മൊ​ക്കെ മു​ല്ല​പ്പൂ പ്ര​ധാ​ന അ​ല​ങ്കാ​ര​വ​സ്​​തു​വാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് മു​ല്ല​പ്പൂകൊ​ണ്ട് ബൊ​ക്ക​യും മാ​ല​യു​മൊ​ക്കെ ന​ൽ​കു​ന്ന പ​തി​വു​മു​ണ്ട്.

ജി​സാ​നി​ലെ സ​മ്പ​ന്ന​വും ഫ​ല​ഭൂ​യി​ഷ്ഠ​വു​മാ​യ പ​ർ​വ​ത മേ​ഖ​ല​ക​ളി​ലെ മ​ണ്ണ് മു​ല്ല​പ്പൂ കൃ​ഷി​ക്കും വി​വി​ധ സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​ള​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​ണ്. കു​രു​മു​ള​കി​​ന്‍റെ വി​വി​ധത​ര​ങ്ങ​ളും ഇ​വി​ടെ കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി കൊ​യ്യു​ന്നു. രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള സു​ഗ​ന്ധോ​ൽ​പ്പ​ന്ന​ങ്ങ​ൾ ജി​സാ​ൻ മേ​ഖ​ല​യി​ലാ​ണ് അ​ധി​ക​വും കൃ​ഷി ചെ​യ്യു​ന്ന​ത്.

Tags:    
News Summary - A paradise of jasmine flowers in the mountains of Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.