കൽപറ്റ: കോവിഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതിയായ ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ് മിഷന്‍റെ ഭാഗമായി 25 ഏക്കറില്‍ ജൈവകൃഷിയൊരുക്കി നീലഗിരി കോളജ്. കോളജ് നിലനിൽക്കുന്ന താളൂര്‍ പ്രദേശത്തെ 35 കുടുംബങ്ങളെ പങ്കാളികളാക്കിയാണ് 25 ഏക്കറില്‍ ജൈവ കൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടിയപ്പോഴും പ്രിന്‍സിപ്പല്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെ പാടത്തിറങ്ങിയാണ് കോവിഡാനന്തര സുസ്ഥിര ഗ്രാമമൊരുക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തരിശിട്ടിരിക്കുന്ന 15 ഏക്കര്‍ വയലില്‍ നെല്‍കൃഷി, നഴ്‌സറി, ഗാര്‍ഡന്‍ തുടങ്ങിയവയുമായി മുന്നോട്ട് പോകുന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.
ഭാവിയില്‍ കാര്‍ഷികരംഗത്തെ ഗവേഷണം ലക്ഷ്യമിട്ട് സ്ഥിരം വേദി ആരംഭിക്കാനും പദ്ധതിയുണ്ട്. തൊഴില്‍ നേടുക മാത്രമാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്ന തെറ്റായ ചിന്തയില്‍ നിന്നും യുവതലമുറയെ മോചിപ്പിക്കുന്നതിനും സമൂഹത്തോടും തന്‍റെ ചുറ്റുപാടുകളോടും ഇഴുകി ചേര്‍ന്ന് ജീവിക്കുന്നതിന് പ്രാപ്തനാക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് മിഷന് തുടക്കമിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
പുതുതലമുറക്ക് കാര്‍ഷിക സംസ്‌കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഓരോ സെമസ്റ്ററിലും പത്തു മണിക്കൂര്‍ വിദ്യാർഥികൾ കൃഷിയിടത്തില്‍ ചെലവഴിക്കണം. ഹെല്‍ത്ത് ക്ലബ്ബ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, റിക്രിയേഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് ഹബ്ബ് എന്നിവയും ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമാണ്.
ഹയര്‍എജ്യുക്കേഷന്‍ റിവ്യു മാഗസിന്‍ രാജ്യത്തെ മികച്ച പത്തു ഇന്നവേറ്റീവ് ക്യാപസുകളില്‍ ഒന്നായി നീലഗിരി കോളജിനെ തെരഞ്ഞെടുത്തിരുന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ്, സ്‌കില്‍ ഇന്ത്യ-സ്‌കില്‍ ക്യാംപസ്, ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ് എന്നീ മൂന്നു മിഷനുകള്‍ക്കാണ് ഈ വര്‍ഷം തുടക്കം കുറിച്ചതെന്ന് ഇന്‍ര്‍നാഷണല്‍ ട്രൈനറും എജ്യുക്കേഷണല്‍ ആക്ടിവിസ്റ്റുമായ കോളജ് മാനേജിംഗ് ഡയരക്ടര്‍ റാഷിദ് ഗസ്സാലി മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.