മുളകുചെടിയുടെ മുരടിപ്പ് മാറ്റാം

പച്ചമുളകില്ലാത്ത അടുക്കളയില്ല. അടുക്കളത്തോട്ടത്തില്‍ രണ്ടോ മൂന്നോ മുളക് ചെടി വളര്‍ത്തുന്നവരാണ് എല്ലാ കര്‍ഷകരും. എന്നാല്‍ കീടങ്ങളും രോഗങ്ങളും എളുപ്പം ബാധിക്കാൻ സാധ്യതയുള്ള ചെടി കൂടിയാണ് മുളക്. മുളകിനെ ബാധിക്കുന്ന പ്രധാന രോഗമാണ് മുരടിപ്പ്.

ലക്ഷണങ്ങള്‍

മുളക് ചെടിയുടെ ഇലകള്‍ ചുരുണ്ട് ചെടി വളര്‍ച്ചയില്ലാതെ നില്‍ക്കുന്ന അവസ്ഥയാണ് മുരിടിപ്പ്. കായ് പിടുത്തമുണ്ടാകില്ല, ഉണ്ടെങ്കില്‍ തന്നെ ചെറിയ കായ്കളായിരിക്കും. ശരിയായ പരിചരണം ലഭിച്ചില്ലെങ്കിൽ വിട്ടുമാറാൻ പ്രയാസമുള്ള രോഗമാണ് ഇത്. മുരടിപ്പ് കാണുമ്പോള്‍ തന്നെ ഇതിനെതിരേയുള്ള മരുന്നുകൾ പ്രയോഗിച്ചു തുടങ്ങണം.

വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമാണ് മുരടിപ്പ് തടയാനുള്ള പ്രധാന മരുന്ന്. എളുപ്പം വീട്ടിലുണ്ടാക്കാവുന്ന മരുന്നാണ് ഇത്. കുറച്ച് വെളുത്തുള്ളി അരച്ച് അരിച്ചെടുക്കുക. ഈ ലായനി 50 മില്ലി ലിറ്റര്‍ വേപ്പെണ്ണയുമായി ചേർത്ത് ചെടിയിൽ തളിക്കുകയാണ് വേണ്ടത്. ലായനി നേർപ്പിച്ചതിന് ശേഷം വേണം ചെടികളിൽ തളിക്കാൻ.

വേപ്പെണ്ണ- ബാർസോപ്പ് മിശ്രിതം


ഇതു പോലെ വേപ്പെണ്ണയും ബാര്‍സോപ്പും ചേര്‍ത്തുള്ള മിശ്രിതവും നല്ലതാണ്. മുളക് വിത്ത പാകി തൈകള്‍ ഗ്രോബാഗിലേക്കോ തടത്തിലേക്കോ പറിച്ചു നട്ട് പത്താം ദിവസം മുതല്‍ ഈ ലായനികള്‍ തളിക്കുന്നത് നല്ലതാണ്. രോഗമില്ലെങ്കിലും തളിക്കാം. മുരടിപ്പ് വരാതെയിരിക്കും.

ലെക്കാനിസീലിയം ലെക്കാനി എന്ന ജൈവമിത്ര കുമിള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. പൊടിരൂപത്തിലുള്ള ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത് തളിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT