കോവിഡും ലോക്ഡൗണും പ്രതിസന്ധികൾ തീർക്കുേമ്പാഴും നടൻ ജാഫർ ഇടുക്കിക്ക് തിരക്കാണ്. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് നീങ്ങുകയാണ് ആ സിനിമാ ജീവിതം. ഇരുപതോളം സിനിമകളാണ് റിലീസിങ്ങിന് കാത്തിരിക്കുന്നത്.
ഇതിനിടയിലും വീട്ടിൽ എത്തിയാൽ ജാഫർ തനി കർഷകനാണ്. സമയം കിട്ടിയാൽ തൂമ്പയുമെടുത്തിറങ്ങും. സിനിമാതാരമായ ശേഷം തുടങ്ങിയതല്ല കൃഷിപ്പണി. കൃഷിയുടെ മർമമറിഞ്ഞ അസ്സൽ കർഷകനാണ്. ഇതിന് തെളിവാണ് അദ്ദേഹത്തിെൻറ കൃഷിത്തോട്ടം. ആ കൃഷിയിടത്തിൽ വിളയാത്തതായി ഒന്നുമില്ല. വാഴയും ചേനയും ചേമ്പും കപ്പയും കിഴങ്ങും ഏലവും കുരുമുളകും പ്ലാവും എന്നുവേണ്ട എല്ലാത്തരം വിളകളുമുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾക്കും പുറത്ത് അലയേണ്ട. വെണ്ടയും വഴുതനയും പാവലും പയറും ഉൾപ്പെടെ വിവിധയിനം പച്ചക്കറികൾ എപ്പോഴും വിളവെടുക്കാൻ പാകത്തിന് തോട്ടത്തിലുണ്ടാകും. കൃഷിപ്പണികൾ ചെയ്യുന്നതും സ്വയമാണ്.
അധികമുള്ള പച്ചക്കറികൾ അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകും. ഈ കോവിഡ് കാലത്തും തോട്ടത്തിലെ വിളവ് മറ്റുള്ളവർക്ക് പങ്കുവെക്കാനായതിെൻറ സന്തോഷവും അദ്ദേഹത്തിനുണ്ട്.
കൃഷിയും കൃഷിപ്പണികളും കുട്ടിക്കാലത്തേ കണ്ടുവളർന്നതാണ്. വിത്ത് നടുന്നതുമുതൽ വളപ്രയോഗവും കീടനിയന്ത്രണവും പരിപാലനവും വിളവെടുക്കുന്നതുമുൾപ്പെടെ അറിയാം. രാവിലെ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങിയാൽ പണി കഴിഞ്ഞ് കയറുേമ്പാൾ ഒരു നേരമാകും. നേരം പോകുന്നത് അറിയില്ല. വിത്ത് മുളക്കുേമ്പാഴും ചെടി പൂക്കുേമ്പാഴും കായ്ക്കുേമ്പാഴും നന്നായി വളർന്നുനിൽക്കുന്നത് കാണുേമ്പാഴും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
പച്ചക്കറികൾക്കും മറ്റും നാം അന്തർ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അവർ തരുന്ന വിഷം കലർന്ന പച്ചക്കറികളും ഫലവർഗങ്ങളും നാം ഉപയോഗിക്കേണ്ടിവരുന്നു. ഇതിനു മാറ്റം വരാൻ വീട്ടുവളപ്പിൽ സ്ഥലമില്ലെങ്കിൽ ടെറസിലോ ചെടിച്ചട്ടികളിലോ എന്തെങ്കിലും നട്ട് വിഷരഹിത ഉൽപന്നങ്ങൾ ഉണ്ടാക്കണം. കൂടുതൽ ഉണ്ടെങ്കിൽ അയൽക്കാർക്ക് നൽകാൻ ശ്രമിച്ചാൽ അന്തർ സംസ്ഥാന ലോറികളെ കാത്തിരിക്കുന്ന മലയാളിയുടെ അവസ്ഥ മാറും-ജാഫർ ഇടുക്കി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.