പാവപ്പെട്ടവെൻറ പശു' എന്ന അപരനാമത്തിലാണ് ആട് അറിയപ്പെടുന്നത്. പാലിനും ഇറച്ചിക്കും പുറമെ തുകൽ, രോമം, ജൈവവളം എന്നിവയും ആടുകളിൽനിന്ന് ലഭിക്കുന്നു. ആട്ടിറച്ചിയുടെ വില ദിനംപ്രതി കൂടുകയുമാണ്. നല്ല ജനുസ്സിൽപെട്ട ഒരാടിന് നിശ്ചിത അളവ് തീറ്റയിൽനിന്ന് ഒരു പശു ഉൽപാദിപ്പിക്കുന്ന പാലിെൻറ അളവിനേക്കാൾ പാൽ ഉൽപാദിപ്പിക്കാൻ കഴിവുണ്ട്.
പലതരം സസ്യവസ്തുക്കളെ പോഷക മേന്മയേറിയ ആഹാരപദാർഥങ്ങളായി മാറ്റാനും ആടുകൾക്ക് മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ കഴിവുണ്ട്. സസ്യങ്ങളുടെ ഇലകൾ െതാട്ട് മരത്തിെൻറ പുറംതോട് വരെ ഇവ തീറ്റയായി ഉപയോഗിക്കുന്നു. താരതമ്യേന കുറഞ്ഞ അളവിൽ ജലാംശം അടങ്ങിയ പച്ചിലത്തീറ്റയാണ് ജലാംശമുള്ള പരുഷാഹാരങ്ങളേക്കാൾ ആടുകൾക്ക് കൂടുതൽ ഇഷ്ടം. മൊത്തം തീറ്റയുടെ 80 ശതമാനത്തിലധികവും ഇത്തരം തീറ്റയാണ്.
ആടുകൾക്ക് സാധാരണ കൊടുക്കുന്ന തീറ്റകളെ സാന്ദ്രിതാഹാരങ്ങൾ എന്നും പരുഷാഹാരങ്ങൾ എന്നും രണ്ടായി തിരിക്കാം. വിവിധതരം പിണ്ണാക്കുകൾ, ധാന്യങ്ങൾ, ധാന്യ ഉൽപന്നങ്ങൾ, പയറുവർഗങ്ങൾ എന്നിവ മാംസ്യ പ്രധാനവും ധാന്യങ്ങൾ, അവയുടെ ഉൽപന്നങ്ങൾ എന്നിവ ഊർജപ്രധാനവുമായ ഇനങ്ങളാണ്. വിവിധയിനം പുല്ലുകൾ, പയറുവർഗ ചെടികൾ, പച്ചിലത്തീറ്റകൾ, വൃക്ഷ ഇലകൾ എന്നിവ സരസപരുഷാഹാരങ്ങളും ഉണക്കപ്പുല്ല്, വൈക്കോൽ എന്നിവ ശുഷ്ക പരുഷാഹാരങ്ങളുമാണ്.
ആടുകൾക്ക് ദിനംപ്രതി കൊടുക്കുന്ന ആഹാരത്തിെൻറ അളവ് അവയുടെ ശരീരഭാരം, ശാരീരികാവസ്ഥ, ഉൽപാദനശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഇവ ശരീരഭാരത്തിെൻറ മൂന്ന് മുതൽ എട്ട് വരെ ശതമാനം ഭക്ഷണം കഴിക്കുന്നു. 30 കിലോയോളം തൂക്കംവരുന്ന ഒരാടിന് സംരക്ഷണാവശ്യത്തിന് നാലു കിലോ പച്ചപ്പുല്ലോ മൂന്ന് കിലോ വൃക്ഷ ഇലകളോ മതിയാവും.
പുല്ലുകൾ, പയറുവർഗ ചെടികൾ, പാഴ്ച്ചെടികൾ, പ്ലാവില, വെൺതേക്ക്, വാഴയില തുടങ്ങിയവ പരുഷാഹാരമായി ഉപയോഗിക്കാം. വൃക്ഷ ഇലകളിൽ പൊതുവേ മാംസ്യവും കാൽസ്യവും മെച്ചപ്പെട്ട അളവിൽ അടങ്ങിയിട്ടുണ്ട്.
പക്ഷേ, ഫോസ്ഫറസ് കുറവാണ്. പച്ചിലത്തീറ്റയുടെ പോഷകഗുണവും ലഭ്യതയും മോശമാണെങ്കിൽ സംരക്ഷണാവശ്യത്തിന് മൂന്ന് മുതൽ 300 വരെ ഗ്രാം സാന്ദ്രിതാഹാരവും വളർച്ചയെത്തിയ ആടുകൾക്ക് നൽകണം. പച്ചിലത്തീറ്റ വേണ്ടത്ര കൊടുക്കുന്നുണ്ടെങ്കിലും കറവയാടുകൾക്കും മുട്ടനാടുകൾക്കും ആട്ടിൻകുട്ടികൾക്കും സാന്ദ്രിതാഹാരം നൽകണം.
മുകളിൽ പറഞ്ഞ തീറ്റകൾക്ക് പുറമേ റബർകുരു പിണ്ണാക്ക്, പഞ്ഞിക്കുരു, പുളിങ്കുരു, ഉണക്കിയ കപ്പയില എന്നിവയും ചെറിയതോതിൽ മിശ്രിതത്തിൽ ചേർക്കാം. കന്നുകാലികൾക്ക് െകാടുക്കുന്ന വിവിധ കാലിത്തീറ്റകളും ആടുകൾക്ക് കൊടുക്കാം. ഒരു ലിറ്റർ പാലുൽപാദിപ്പിക്കാൻ 400 ഗ്രാം തീറ്റ എന്ന കണക്കിൽ കൂടുതൽ കൊടുക്കാം.
ഗർഭമുള്ള ആടുകൾക്ക് അവസാനത്തെ രണ്ട് മാസങ്ങളിൽ സംരക്ഷണത്തിന് പുറമേ 100 മുതൽ 200 വരെ ഗ്രാം തീറ്റമിശ്രിതം കൂടുതൽ കൊടുക്കാം.
മുട്ടനാടുകൾക്ക് നല്ല പച്ചിലത്തീറ്റക്ക് പുറമേ 200 മുതൽ 300 ഗ്രാം വരെ സാന്ദ്രിതാഹാരം നൽകണം. പൊതുവേ ആടുകൾക്ക് തീറ്റയുടെ മൂന്നിൽ രണ്ട് പരുഷാഹാരവും ഒരുഭാഗം സാന്ദ്രിതാഹാരവും കൊടുക്കുകയാണ് നല്ലത്. ആടുകൾക്ക് െവള്ളത്തിെൻറ ആവശ്യം താരതമ്യേന കുറവാണ്. പ്രതിദിനം ഒന്ന് മുതൽ അഞ്ച് വരെ ലിറ്റർ വെള്ളം ആവശ്യമാണ്. കറവയുള്ളപ്പോൾ ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ മൂന്ന് ലിറ്റർ വെള്ളം കൂടുതൽ കൊടുക്കണം. ഗർഭിണികൾക്കും ഒരു ലിറ്റർ വെള്ളം അധികം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.