കര്‍ഷകരുടെ ആത്മവിശ്വാസവും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും കൂടിയായപ്പോള്‍ മുട്ടത്തുമൂല ചിറയില്‍ നൂറു മേനി നെല്ല് വിളഞ്ഞു. തരിശായി കിടന്ന് 20 വര്‍ഷത്തിനു ശേഷം വിതച്ച വിത്തുകളെല്ലാം പൊന്‍കതിരായി കൊയ്ത് നിറപറ നിറച്ചതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് കര്‍ഷകര്‍.
ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുമായിരുന്ന ചിറയായിരുന്നു മണ്ണടി മുട്ടത്തു മൂല ചിറ. നൂറ് ഏക്കറിലേറെ വിസ്തൃതിയുള്ള വയലുകളാണ് ഇവിടെയുള്ളത്. കാല്‍ നൂറ്റാണ്ടിനുമുമ്പു വരെ ഓണമെത്തുന്നതിനു മുന്നോടിയായി ഇവിടെ പൊന്‍ കതിര്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച്ച മണ്ണടി ദേശക്കാരുടെ മനം കവര്‍ന്നിരുന്നു. പക്ഷെ ഈ വിളവ് ഒന്നും തന്നെ കൊയ്യാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നില്ല. ചിറയില്‍ വെള്ളം കയറുന്നതിനാലാണ് വിളവെടുക്കാന്‍ സാധിക്കാതിരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരാഴ്ച്ചയോളം എടുത്ത് 80 ഏക്കറില്‍ ചെയ്ത നെല്‍ കൃഷി രണ്ടു കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് കൊയ്‌തെടുത്തത്. കൃഷിയോഗ്യമാക്കിയത് രാഷ്ട്രീയ കൃഷി വികാസ് യോജനപദ്ധതിയുടെ 2.18 കോടി രൂപയുടെ പദ്ധതികളാണ്. വെള്ളക്കെട്ട് തടയാന്‍ ഒട്ടേറെ പദ്ധതികള്‍ ചിറയില്‍ നടപ്പാക്കി. തോട് നവീകരണം, കൃഷിയിടങ്ങളിലെ കുളം, തോട്, കൈ തോടുകള്‍ എന്നിവയെല്ലാം ഈ തുക വച്ച് നവീകരിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ താഴത്തു വയല്‍ ഏലാക്ക് നടുവിലൂടെ തോട് നിര്‍മ്മിച്ചു. വരും വര്‍ഷങ്ങളിലും നെല്‍കൃഷി തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.