റബർ തോട്ടത്തിൽ നടാം വെള്ളക്കാന്താരി

റബർ കൃഷിയെ ആശ്രയിച്ച്​ കഴിയുന്നത് ഏഴു ലക്ഷം കർഷകരാണ്​. റബറി​െൻറ വരുമാനംകൊണ്ട്​ മാത്രം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്​. വില അൽപം മെച്ചപ്പെ​ട്ടെങ്കിലും മഴ ടാപ്പിങ്ങിന്​ തടസ്സമായി. രണ്ടു മുതൽ മൂന്നേക്കർവരെ റബർത്തോട്ടമുണ്ടെങ്കിൽ ഇതിൽ ഒരേക്കറിൽ എങ്കിലും പച്ചക്കറി, പഴവർഗ കൃഷി തുടങ്ങിയാൽ കുറഞ്ഞകാലംെകാണ്ട്​ നല്ല വരുമാനം കിട്ടും. നീളൻ പയർ, പാവൽ, കോവൽ തുടങ്ങിയവ വരുമാനം തരുന്ന വിളകളാണ്​. റെഡ്​ ലേഡി ഇനം പപ്പായ കൃഷിയിൽനിന്ന്​ ഒന്നരവർഷംകൊണ്ട്​ നേട്ടം ലഭിക്കും. പാഷൻഫ്രൂട്ട്​ കൃഷിയും വരുമാനം തരും. ഇപ്പോൾതന്നെ പല കർഷകരും റബർമരം വെട്ടിയ സ്​ഥലത്ത്​ വിജയകരമായി റമ്പൂട്ടാൻ കൃഷി ചെയ്യുന്നുണ്ട്​.

വെള്ള കാന്താരി

അടുത്തിടെയായി പലയിടങ്ങളിലും റബർതോട്ടത്തിൽ കാന്താരി കൃഷി വിജയകരമായി നടത്തുന്നുണ്ട്​. റബർത്തോട്ടത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഇനമാണ്​ 'സമൃദ്ധി' എന്ന വെള്ള കാന്താരി. തണല​ുള്ള സ്​ഥലത്ത്​ നന്നായി വളർന്ന്​ ഫലം തരും. റബർ ഇല്ലാത്ത തെളിഞ്ഞ സ്​ഥലത്ത്​ ഒരേക്കറിൽ 7000 മുളകുചെടി വളർത്താം. റബർ നിൽക്കുന്ന സ്​ഥലത്ത്​ 3000 മുളകുചെടി നടാം. തെളിഞ്ഞ സ്​ഥലത്ത്​ ഒരു ചെടിയിൽനിന്ന്​ ഒരു കിലോ മുളകു ലഭിക്കുമെങ്കിൽ റബർതോട്ടത്തിൽ നിന്ന്​ 750-800 ഗ്രാം വെളളകാന്താരി ലഭിക്കും. 3000 ചെടിയിൽനിന്ന്​ 2250 കിലോ കാന്താരി ലഭിക്കും. ഒരു കിലോക്ക്​ 100 രൂപ കണക്കാക്കിയാൽ 2.25 ലക്ഷം ലഭിക്കും. കൃഷി ചെലവ്​ കഴിഞ്ഞ്​ ഒരേക്കർ റബർ തോട്ടത്തിൽനിന്ന്​ ഒരുവർഷം ഒരു ലക്ഷം രൂപ കിട്ടിയാൽ തന്നെ നല്ലതല്ലേ. 



 കൃഷിരീതി

ഒരേക്കർ തെളിഞ്ഞ സ്​ഥലത്ത്​ നടാൻ കുറഞ്ഞത്​ 500 ഗ്രാം വിത്ത്​ വേണം. റബർത്തോട്ടത്തിൽ നടാൻ 250 ഗ്രാം വിത്ത്​ മതി. തൈകൾ ഉൽപാദിപ്പിച്ച്​ പറിച്ചുനടുകയാണ്​ നല്ലത്​. തൈകൾ ഉൽപാദിപ്പിക്കാൻ പലരീതികൾ അവലംബിക്കാം. തടങ്ങളില​ും പ്രോട്ട്​ട്രേയിലും ഗ്രോബാഗിലും പ്ലാസ്​റ്റിക്​ കപ്പിലും പാകി പറിച്ചുനടാം.

തടങ്ങളിൽ പാകൽ

ഒരു ​െസൻറ്​ സ്​ഥലത്ത്​ 50 കിലോ കലർപ്പില്ലാത്ത കോഴിവളവും 25 കിലോ ചാണകവും അഞ്ച്​ കിലോ വേപ്പിൻപിണ്ണാക്കും അഞ്ച്​ കിലോ എല്ലുപൊടിയും ഇട്ട്​ കിളച്ച്​ രണ്ട്​ അടി വീതിയിലും 3​/4 അടി പൊക്കത്തിലും സ്​ഥലത്തി​െൻറ കിടപ്പനുസരിച്ച്​ നീളത്തിലും തടമെടുത്ത്​ അഞ്ച്​ സെ.മി അകലത്തിൽ വിത്ത്​ പാകണം. നനച്ച്​ പച്ചിലകൊണ്ട്​ പുതയിടണം. വെള്ളം കുത്തിവീഴാതെ യു.വി പോളിത്തീൻഷീറ്റ്​ മുകളിൽ വലിച്ചുകെട്ടുന്നത്​ നല്ലതാണ്. 6-7 ദിവസംകൊണ്ട്​ വിത്ത്​ മുളക്കാൻ തുടങ്ങും. മുളക്കാൻ തുടങ്ങിയാൽ ഉടൻ പുത മാറ്റണം. ഒരു മാസത്തിനകം പറിച്ചുനടാം.


പ്രോട്ട്​ട്രേയിലും കപ്പിലും

ചകിരിച്ചോറ്​ ക​േമ്പാസ്​റ്റ്​- അഞ്ച്​ കിലോ, ചാണകം - നാല്​ കിലോ, വെർമി ക​േമ്പാസ്​റ്റ്​​-നാല്​ കിലോ, വേപ്പിൻ പിണ്ണാക്ക്​ - ഒരു കിലോ, ട്രൈക്കോഡേർമ- 100 ഗ്രാം, സ്യുഡോ​മോണാസ്​- 100 ​ഗ്രാം എന്നിവ നല്ലതുപോലെ കൂട്ടിക്കലർത്തി 3-4 ദിവസം തണലത്ത്​ നനഞ്ഞ ചണച്ചാക്കുകൊണ്ട്​ മൂടിയിടണം. മിശ്രിതത്തിന്​ നനവില്ലെങ്കിൽ നനച്ചശേഷം വേണം മൂടിയിടാൻ. നേരിയ നനവുമതി. 3-4 ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കിയശേഷം 2-3 ദിവസംകൂടി മൂടിയിടുക. അതിന്​ ശേഷം ​േ​പ്രാട്ട്​ട്രേയിലും ഡിസ്​പോസിബ്​ൾ ഗ്ലാസിലും മിശ്രിതം നിറച്ച്​ വിത്തുപാകാം. ഡിസ്​പോസിബ്​ൾ ഗ്ലാസിൽ വെള്ളംവാർന്നുപോകാൻ ദ്വാരമിട്ടശേഷം വേണം വളമിശ്രിതം നിറക്കാൻ. പ്രോട്ട്​ട്രേയിൽ ഓരോ വിത്തും കപ്പിൽ അഞ്ച്​ വിത്തുവരെയും പാകാം.

​ഗ്രോബാഗിൽ

ഗ്രോബാഗി​െൻറ പകുതിഭാഗം മണ്ണുനിറച്ചശേഷം മുകളിൽ പറഞ്ഞതുപോലെ കൂട്ടിയ വളമിശ്രിതം നാലിഞ്ച്​ കനത്തിൽ നിരത്തി രണ്ട്​ ഇഞ്ച്​ അകലത്തിൽ വിത്തുകൾ പാകാം.


നടീൽ

ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്​ഥലത്ത്​ മേയ്​-ജൂണിലെ കനത്ത മഴക്ക്​ മുമ്പ്​ പറിച്ചുനടുന്നതാണ്​ നല്ലത്​. ജലസേചന സൗകര്യമുള്ള സ്​ഥലത്ത്​ സെപ്​റ്റംബർ-ഒക്​ടോബർ മാസങ്ങളിലും നടാം. 20-30 ദിവസം പ്രായമായ തൈകൾ നടാം. തൈകൾ വൈകുന്നേരം മാത്രം നടുക. നട്ടശേഷം തണൽ കുത്തിക്കൊടുത്താൽ ഏറെ നല്ലത്​.

സ്​ഥലം ഒരുക്കൽ

റബർ ഇല്ലാത്ത സ്​ഥലങ്ങളിൽ ട്രാക്​ടർ ഉപയോഗിച്ച്​ ഉഴുതശേഷം രണ്ടര അടി അകലത്തിൽ 1x1x1 അടി കുഴികൾ എടുത്ത്​ രണ്ട്​ കിലോ കോഴിവളവും ഒരു കിലോ ചാണകവും 250 ഗ്രാം വേപ്പിൻപിണ്ണാക്കും 200 ഗ്രാം എല്ലുപൊടിയും അൽപം കുമ്മായവും കൂടി മണ്ണുമായി കൂട്ടിക്കലർത്തി തറനിരപ്പിന്​ കുഴി മൂടിയശേഷം കുഴിയെടുത്ത്​ തൈ നടണം. നല്ല മഴയാണെങ്കിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചുവട്ടിൽ മണ്ണ്​ കൂട്ടിക്കൊടുക്കണം. നടീൽ കഴിഞ്ഞ്​ ഒരുമാസത്തിനുശേഷം കോഴിവളവും ചാണകവും 500 ഗ്രാം വീതം മണ്ണുമായി കൂട്ടിക്കലർത്തി ചുവട്ടിൽനിന്ന്​ മാറ്റിയിടണം. റബറി​െൻറ ചുവട്ടിൽനിന്ന്​ മാറ്റി വേണം കുഴിയെടുത്ത്​ നടാൻ. ജീവാമൃതം ഉണ്ടാക്കി മാസത്തിൽ ഒരിക്കൽ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്​. വേനൽക്കാലത്ത്​ മൂന്നു ദിവസത്തിൽ ഒരിക്കൽ നനക്കണം. വെറും ഭൂമിയിലാണെങ്കിൽ വേനൽക്കാലത്ത്​ ചുവട്ടിൽ ചുടേൽക്കാതെ പുതയിട്ട്​ കൊടുക്കണം. റബർത്തോട്ടത്തിൽ തണലുള്ളതിനാൽ പുതയിടേണ്ട. ഒരേക്കറിൽനിന്ന്​ 12 ടൺ വരെ വിളവ്​ ലഭിക്കും.

മൈറ്റ്​സ്​

എല്ലാതരം മുളകുകൃഷിയിലും കണ്ടുവരുന്ന കീടമാണ്​ മൈറ്റ്​സ്​. കൂമ്പിലയിൽനിന്ന്​ നീരൂറ്റി കുടിക്കുന്നു. ഇതുമൂലം കൂമ്പിലകൾ ചെറുതാകുകയും ചെടി മുരടിച്ചുപോകുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാൻ ഗോമൂത്രം + ശീമക്കൊന്ന സത്ത്​ എന്ന ജൈവകീടനാശിനി ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രത്തിൽ രണ്ട്​ കിലോ ശീമക്കൊന്ന ഇലയും ഇളംതണ്ടും ചതച്ച്​ 10-12 ദിവസം പ്ലാസ്​റ്റിക്​ ജാറിൽ അടച്ചുവെക്കുക. പിന്നീട്​ പിഴിഞ്ഞ്​ അരിച്ചെടുത്ത്​ കുപ്പിയിലാക്കുക. ഇതിൽ 50 മി.ലി ഒരു ലിറ്റർ വെള്ളകwത്തിൽ കലക്കി തളിച്ചാൽ നീരൂറ്റി കുടിക്കുന്ന മൈറ്റ്​സ്​, വെള്ളീച്ച തുടങ്ങിയവയെ നിയന്ത്രിക്കാം.


വാട്ടരോഗം

മുളകു കൃഷിയിൽ കാണുന്ന രോഗമാണ്​ ചെടികൾ പെ​ട്ടെന്ന്​ വാടിപ്പോകൽ. സ്യൂഡോമോണസ്​ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചാൽ മതി. സ്യൂഡോമോണസ് തളിക്കുന്നതും നല്ലതാണ്​. സമൃദ്ധി കാന്താരിയുടെ വിത്ത്​ വെള്ളായണി കാർഷിക കോളജിൽ ലഭിക്കും. ഫോൺ: 0471-2381002.

Tags:    
News Summary - white chilly farming in rubber estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT